പിആർ ഏജൻസിയെ കുറ്റപ്പെടുത്തുന്നത് ശുദ്ധ കളവ് : കെ സുധാകരൻ

For full experience, Download our mobile application:
Get it on Google Play

വയനാട് : പി ആർ ഏജൻസിയെ കുറ്റപ്പെടുത്തുന്നത് ശുദ്ധ കളവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയുടെ ദ ഹിന്ദു ദിനപത്രത്തിലെ അഭിമുഖ വിവാദത്തിനെതിരെ അദ്ദേഹം പ്രതികരിച്ചു. അഭിമുഖത്തിൽ പറഞ്ഞതെല്ലാം മുഖ്യമന്ത്രി കൊടുത്തതുതന്നെയാണ്. എന്തെല്ലാം അദ്ദേഹം തള്ളിപ്പറയുന്നു. 1970 മുതൽ ബിജെപിയുമായി പിണറായിക്ക് സുദൃഢമായ ബന്ധമാണുള്ളത്. അദ്ദേഹത്തിന് സാമ്പത്തിക ലാഭമുണ്ട്. പല തവണ ജയിലിൽ പോകാതെ രക്ഷപ്പെട്ടയാളാണ് മുഖ്യമന്ത്രിയെന്നും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി ബിജെപിയുടെ നിലപാട് ഏറ്റു പറയുകയാണ്.

പി ശശിയെ പോലൊരാളെ വീണ്ടും എന്തിന് ഉന്നതസ്ഥാനത്ത് കൊണ്ടുവന്നു? പിണറായിയുടെ തലയ്ക്ക് വെളിവില്ല. ബുദ്ധി സ്ഥിരതയുള്ള ഒരാൾ പി ശശിയെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരുത്തില്ലായെന്നും മുഖ്യമന്ത്രി സ്വത്തുണ്ടാക്കാൻ മാത്രം ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നാടുവേണ്ട കുടുംബം മതി എന്ന നിലയിലേക്ക് മുഖ്യമന്ത്രി എത്തി. മുഖ്യമന്ത്രി രാജിവെച്ചു പോകേണ്ട സമയം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അൻവറിൻ്റെ പാർട്ടിയെ കുറിച്ച് ഇപ്പോൾ പറയാനില്ലെന്നും കോൺഗ്രസിനോ യുഡിഎഫിനോ ആശങ്കയില്ലെന്നും സുധാകരൻ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...