ഫാര്‍മസ്യൂട്ടിക്കല്‍ യൂണിറ്റില്‍ വന്‍ സ്‌ഫോടനo

For full experience, Download our mobile application:
Get it on Google Play

വിശാഖപട്ടണം : ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിനടുത്തുള്ള ഫാര്‍മസ്യൂട്ടിക്കല്‍ യൂണിറ്റില്‍ തിങ്കളാഴ്ച രാത്രി വന്‍ സ്‌ഫോടനO. ആഴ്ചകള്‍ക്കു മുമ്പ് ഈ പ്രദേശത്തെ എല്‍ജി പോളിമര്‍ പ്ലാന്റില്‍ സ്റ്റൈറൈന്‍ വാതക ചോര്‍ച്ച നടന്നിരുന്നു‌.

രാംകി ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന കമ്പനിയിലെ സ്റ്റെപ്പ് സോള്‍വന്റ് ബോയിലേഴ്സ് യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വലിയ രീതിയില്‍ മരുന്ന് നിര്‍മ്മാണ വസ്തുക്കള്‍ ശേഖരിക്കുകയും അവ ഉപയോഗിച്ച്‌ മരുന്നുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന യൂണിറ്റുകളാണ് ഇവിടെയുള്ളത്.

ഒരാള്‍ക്കാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. വന്‍തോതില്‍ തീ ആളിപ്പടരുന്നതിനാല്‍ ഫയര്‍ ഫോഴ്‌സിന് സ്ഥലത്തേക്ക് എത്താന്‍ പ്രയാസമുണ്ടായിരുന്നു. പതിനേഴ് തവണ വന്‍ ശബ്ദത്തില്‍ പൊട്ടിത്തെറികളുണ്ടായെന്ന് പരിസരവാസികള്‍ പറയുന്നു.

കോവിഡ് കാലത്ത് വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാമത്തെ ദുരന്തമാണിത്. മെയ് 7-ന് വിശാഖപട്ടണത്തെ സ്വകാര്യ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സെയ്‌നോര്‍ ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് വിഷവാതകം ചോര്‍ന്ന് മരിച്ചത് 12 പേരാണ്. ലോക്ക്ഡൗണിന് ശേഷം ഇത് നാലാം തവണയാണ് ചെറുതും വലുതുമായി വിശാഖപട്ടണത്തെ വ്യവസായശാലകളില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...