പുത്തൻതെരുവ് ടാങ്കർ ദുരന്തം : 13 വർഷത്തിനുശേഷം ടാങ്കർ പാതയോരത്തുനിന്ന് മാറ്റി

For full experience, Download our mobile application:
Get it on Google Play

ക​രു​നാ​ഗ​പ്പ​ള്ളി : 2009ല്‍ ​നാ​ടി​നെ ന​ടു​ക്കി​യ പു​ത്ത​ന്‍​തെ​രു​വ് ഗ്യാ​സ് ടാ​ങ്ക​ര്‍ ദു​ര​ന്ത​ത്തിെ​ന്‍റെ ബാ​ക്കി​പ​ത്ര​മാ​യി ദേ​ശീ​യ​പാ​ത​യോ​ര​ത്ത് കി​ട​ന്നി​രു​ന്ന ഗ്യാ​സ് ടാ​ങ്ക​റും ലോ​റി​യു​ടെ ക്യാ​ബി​നും 13 വ​ര്‍​ഷ​ത്തി​നു​ശേ​ഷം നീ​ക്കം​ചെ​യ്തു. പ​ഴ​യ ദേ​ശീ​യ​പാ​ത​യ്ക്ക് കു​റു​കെ ത​ട​സ്സ​മാ​യി കി​ട​ന്ന ഗ്യാ​സ് ടാ​ങ്ക​ര്‍ നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന​ത് പ്ര​ദേ​ശ​ത്തി​ന്‍റെ ജ​ന​കീ​യ ആ​വ​ശ്യ​മാ​യി​രു​ന്നു. ഇ​തി​നാ​യി ഒ​ട്ട​ന​വ​ധി നി​വേ​ദ​ന​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്ക​ലും പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളും ന​ട​ന്നി​രു​ന്നു. എ​ന്നാ​ല്‍ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി കേ​സു​ക​ള്‍ നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ടാ​ങ്ക​ര്‍ മാ​റ്റാ​ന്‍ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെത്. ദേ​ശീ​യ​പാ​ത​യു​ടെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ര്‍ മു​ന്‍​കൈ​യെ​ടു​ത്താ​ണ് ഇ​പ്പോ​ള്‍ ടാ​ങ്ക​ര്‍ നീ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​ന്​ സ​മീ​പ​മു​ള്ള ഗ്രൗ​ണ്ടി​ലേ​ക്കാ​ണ് മാ​റ്റു​ക.

2009 ഡി​സം​ബ​ര്‍ 31ന് ​പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു പാ​ച​ക​വാ​ത​ക​വു​മാ​യി വ​ന്ന ടാ​ങ്ക​റും വാ​ഗ​ണ​ര്‍ കാ​റും കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ക്യാ​ബി​നി​ല്‍​നി​ന്നും ടാ​ങ്ക​ര്‍ മ​റി​ഞ്ഞ് പാ​ച​ക​വാ​ത​കം ചോ​ര്‍​ന്ന് തീ ​പി​ടി​ച്ചു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ട​യി​ല്‍ ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീസ​ര്‍​മാ​ര്‍, അ​ഗ്നി​ര​ക്ഷാ സേ​നാ അം​ഗം, നാ​ട്ടു​കാ​രാ​യ ര​ക്ഷാ​പ്ര​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ 12 പേ​ര്‍ മ​രി​ച്ചു. 25 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. തീ​യ​ണ​ക്കാ​ന്‍ 14 മ​ണി​ക്കൂ​ര്‍ വേ​ണ്ടി​വ​ന്നു. പു​ത്ത​ന്‍​തെ​രു​വും പ​രി​സ​ര​പ്ര​ദേ​ശ​വും അ​ന്ന് വി​റ​ങ്ങ​ലി​ച്ച്‌​ ഭീ​തി​യി​ലാ​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല തന്ത്രി നിയമനം ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായക യോഗം ഇന്ന്...

0
ശബരിമല തന്ത്രി നിയമനത്തിൽ തീരുമാനം ഇന്ന്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായക...

ഇറാൻ സമുദ്രാതിർത്തിയിൽ മൊസാംബിക് പതാക വഹിക്കുന്ന എൽപിജി ടാങ്കറിനു നേരെ ആക്രമണം

0
ടെഹ്‌റാൻ : ഇറാൻ സമുദ്രാതിർത്തിയിൽ മൊസാംബിക് പതാക വഹിക്കുന്ന എൽപിജി ടാങ്കർ...

പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കിയാൽ ഇനി ലൈസൻസ് ‘ഔട്ട്’

0
തിരുവനന്തപുരം: പൊതുനിരത്തുകളിൽ മീൻ വണ്ടികളിൽ നിന്ന് മലിനജലം ഒഴുക്കുന്നതിനെതിരെ കർശന നടപടികളുമായി...

സംസ്ഥാന പോലീസ് സേനയിൽ അഴിച്ചുപണി ; 161 ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റം

0
തിരുവനന്തപുരം : സംസ്ഥാന പോലീസ് സേനയിൽ സ്ഥലം മാറ്റം. അസിസ്റ്റന്റ് കമ്മീഷണർ...