കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ ; വയോധിക വീടിനുള്ളിലെ കുളിമുറിയിൽ രക്തംവാർന്ന് മരിച്ചനിലയിൽ

For full experience, Download our mobile application:
Get it on Google Play

ബാലരാമപുരം: വയോധികയെ വീടിനുള്ളിലെ കുളിമുറിയിൽ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തി. പരേതനായ വാസുദേവന്റെ ഭാര്യ മംഗലത്തുകോണം കാട്ടുനട വിഎസ് ഭവനിൽ പി. ശ്യാമള(71)യാണ് മരിച്ചത്. 10 ദിവസങ്ങൾക്കു മുൻപാണ് മകൻ ബിനുവിന്റെ മംഗലത്തുകോണത്തുള്ള വിഎസ് ഭവനിൽ ഇവർ എത്തിയത്. വിദേശത്ത് ജോലിനോക്കുന്ന മകൻ ബിനു, മംഗലത്തുകോണം കാട്ടുനട ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എല്ലാവർഷവും നാട്ടിലെത്തുമ്പോൾ അമ്മ ശ്യാമളയെയും കൂട്ടിക്കൊണ്ടുവരുന്നതു പതിവായിരുന്നു.

വ്യാഴാഴ്ച പുലർച്ചെ ചായ കൊടുക്കുന്നതിനായി ബിനുവിന്റെ ഭാര്യ സജിത ശ്യാമളയുടെ മുറിയിൽ എത്തിയപ്പോൾ കാണാത്തതിനെത്തുടർന്ന് കുളിമുറിയിൽ തട്ടിവിളിക്കാൻ ശ്രമിക്കുമ്പോഴാണ് രക്തംവാർന്ന് മരിച്ചനിലയിൽ കണ്ടത്. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് ബാലരാമപുരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. എന്നാല്‍, കഴുത്തിലെ ആഴത്തിലുള്ള മുറിവുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിറിയിക്കുകയായിരുന്നു.

ഇതേത്തുടർന്ന് ജില്ലാ പോലീസ് മേധാവി ശില്പാ ദേവയ്യുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വീടിനുള്ളിൽ നിന്നു രക്തം പുരണ്ട കത്തിയും കത്രികയും കണ്ടെടുത്തു. പോലീസ് ഫൊറൻസിക് വിഭാഗം തെളിവുകൾ ശേഖരിക്കുകയും ചെയ്തു. മംഗലത്തുകോണത്തുള്ള വീട്ടിൽ, മരിച്ച ശ്യാമളയുടെ മകൻ ബിനുവും ഭാര്യ സജിതയും ഇളയമകൻ അനന്തുവുമാണ് താമസിക്കുന്നത്. ഇവരുടെ മൂത്തമകൻ നന്ദു വിദേശത്ത് ജോലി നോക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...