Friday, March 29, 2024 9:24 pm

ബീവറേജസ് വില്‍പനശാലയില്‍ നിന്നു വാങ്ങിയ മദ്യം കുടിച്ച്‌ കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം ഏഴുകോണ്‍ ബീവറേജസ് വില്‍പനശാലയില്‍ നിന്നു വാങ്ങിയ മദ്യം കുടിച്ച്‌ കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി. കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവറാണ് തന്റെ കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി നല്‍കിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് ബീവറേജസ് വില്‍പനശാലയില്‍ എക്‌സൈസ് പരിശോധന നടത്തി. സാധാരണക്കാര്‍ കൂടുതലായി വാങ്ങുന്ന 9 ഇനങ്ങളുടെ സാംപിള്‍ ശേഖരിച്ച്‌ തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ഇന്നലെ ബീവറേജസ് വില്‍പനശാല പ്രവര്‍ത്തിച്ചില്ല. ദിവസങ്ങള്‍ക്കു മുന്‍പാണ് ഏഴുകോണ്‍ ബീവറേജസില്‍ നിന്ന് ഓട്ടോഡ്രൈവര്‍ മദ്യം വാങ്ങുന്നത്. ബുധനാഴ്ചയാണ് സുഹൃത്തിനോടൊപ്പം മദ്യപിച്ചത്. അന്നു വൈകിട്ട് കാഴ്ച ശക്തി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Lok Sabha Elections 2024 - Kerala

ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അതേസമയം, ഒപ്പം മദ്യപിച്ച സുഹൃത്തിനോ ഇവിടെ നിന്നു മദ്യം വാങ്ങി കുടിച്ച വേറെ ആളുകള്‍ക്കോ കാഴ്ചയെ ബാധിക്കുന്ന തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതായുള്ള പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. എക്‌സൈസ് കൊല്ലം ഡപ്യൂട്ടി കമ്മിഷണര്‍ ബി.സുരേഷ്, അസി.കമ്മിഷണര്‍ വി.റോബര്‍ട്ട്, സിഐ പി.എ സഹദുള്ള, ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ ഉദയകുമാര്‍ ഇന്‍സ്‌പെക്ടര്‍ പോള്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആടുജീവിതം സിനിമ പകർത്തിയെന്ന് പരാതി ; ചെങ്ങന്നൂരിൽ ഒരാൾ കസ്റ്റഡിയിൽ

0
ചെങ്ങന്നൂർ : ആടുജീവിതം സിനിമ പകർത്തിയെന്ന പരാതിയിൽ ചെങ്ങന്നൂരിൽ ഒരാൾ കസ്റ്റഡിയിൽ....

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

0
കോഴിക്കോട്: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. താമരശ്ശേരി തേക്കുംതോട്ടം...

അദ്ധ്യാപകർക്ക് ഡിജിറ്റൽ നൈപുണ്യ പരിശീലനം നൽകും : രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: അദ്ധ്യാപകർക്ക് ഡിജിറ്റൽ മേഖലയിലും പ്രാവീണ്യവും നൈപുണ്യവും നേടുന്നതിനുള്ള പരിശീലനം നൽകണമെന്ന്...

ആടുജീവിതം വ്യാജ പതിപ്പ് ; സംവിധായകന്‍ ബ്ലെസി പരാതി നല്‍കി

0
തിരുവനന്തപുരം : ആടുജീവിതം വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സംവിധായകന്‍ ബ്ലെസി സൈബര്‍...