ജോലിയിലെ അഭിപ്രായ വ്യത്യാസം ; മേയര്‍ ആര്യാ രാജേന്ദ്രന്റെ പിഎ സ്ഥാനം ഒഴിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മേയര്‍ ആര്യാ രാജേന്ദ്രന്റെ പേഴ്സണല്‍ അസിസ്റ്റന്റായിരുന്ന ഉദ്യോഗസ്ഥന്‍ സ്ഥാനമൊഴിഞ്ഞു. ഒരു വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിച്ചെങ്കിലും പുതുക്കാതെ മാതൃവകുപ്പിലേക്ക് മടങ്ങുകയായിരുന്നു. മേയറുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ചുമതല ഒഴിയുന്നതെന്നാണ് സൂചന. ഗസറ്റഡ് ഓഫീസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു ആര്യ രാജേന്ദ്രന്റെ പേഴ്സണല്‍ അസിസ്റ്റന്റ്. നികുതി തട്ടിപ്പ് ആരോപണത്തില്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് പ്രതിപക്ഷ കക്ഷികളുടെ സമരം നടക്കുന്നതിനിടെ പിഎ വിനോദയാത്ര പോയെന്ന കാരണം പറഞ്ഞ് ഇദ്ദേഹത്തെ മാറ്റാന്‍ മേയര്‍ മുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിന് വഴങ്ങിയില്ല. ഉദ്യോഗസ്ഥന്‍ അംഗമായുള്ള ഇടതുപക്ഷ സംഘടനയും ഇതിനെതിരേ രംഗത്തെത്തി. തുടര്‍ന്നുണ്ടായ ആഭിപ്രായ വ്യത്യാസങ്ങള്‍ മൂലം മേയറിന്റെ പിഎ സ്ഥാനത്ത് തുടരാന്‍ ഇദ്ദേഹം വിസമ്മതിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല ; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

0
കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍...

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...