Thursday, April 18, 2024 6:38 pm

ഇരുതലമൂരിയുമായി മലപ്പുറം സ്വദേശി റെയില്‍വേ ക്രൈം ഇന്റലിജന്‍സിന്റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഇരുതലമൂരിയുമായി മലപ്പുറം സ്വദേശി റെയില്‍വേ ക്രൈം ഇന്റലിജന്‍സിന്റെ പിടിയില്‍. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി ഹബീബിനെ ആണ് അറസ്റ്റ് ചെയ്തത്. പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍.പി.എഫ് ക്രൈം ഇന്റലിജന്‍സ് ശബരി എക്‌സ്പ്രസില്‍ നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഇരുതലമൂരിയെ കണ്ടെടുത്തത്. 4.250 കിലോ ഗ്രാം തൂക്കവും 25 സെന്റീമീറ്റര്‍ വണ്ണവും ഒന്നേകാല്‍ മീറ്ററോളം നീളവുമുള്ള ഇരുതലമൂരി പാമ്പിനെയാണ് കണ്ടെത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ഈ പാമ്പ് ഇന്ത്യയില്‍ ഇതുവരെ പിടിച്ചിട്ടുള്ളവയില്‍ ഏറ്റവും വലുതാണെന്ന് പറയപ്പെടുന്നു. എന്നാല്‍ സംഭവത്തില്‍ പിടിക്കപ്പെടുമെന്ന് മനസ്സിലായതോടെ ആര്‍.പി.എഫ് സംഘത്തെ വെട്ടിച്ച് രക്ഷപെടാന്‍ ശ്രമിച്ച ഹബീബിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു.

Lok Sabha Elections 2024 - Kerala

ആന്ധ്രയില്‍ നിന്നും മലപ്പുറത്തെത്തിച്ച് ഇരുതലമൂരിയെ വിദേശത്തേക്ക് കടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ട്രെയിന്‍ മാര്‍ഗ്ഗമുള്ള അനധികൃത വന്യജീവി കടത്തിനെക്കുറിച്ച് ആര്‍.പി.എഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചിന് മൂന്നു മാസങ്ങള്‍ മുന്‍പേ വിവരം ലഭിച്ചിരുന്നു. ആഭിചാര ക്രിയകള്‍ക്കും ചര്‍മ്മ സംരക്ഷണത്തിനുമെന്ന പേരിലാണ് ഇരുതല മൂരിയെ മറ്റ് രാജ്യങ്ങളിലേക്ക് കടത്തുന്നത്. ആര്‍പിഎഫ് ഐ.ജി ബീരേന്ദ്രകുമാറിന്റെ നിര്‍ദ്ദേശപ്രകാരം പാലക്കാട് ആര്‍.പി.എഫ് കമാന്‍ഡന്റ് ജെതിന്‍ ബി രാജിന്റെ നേതൃത്വത്തില്‍ ആര്‍.പി.എഫ് സി.ഐ എന്‍.കേശവദാസ്, എസ്.ഐ ദീപക് എ.പി., എഎസ്‌ഐ സജി അഗസ്റ്റിന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍.അശോക്, കോണ്‍സ്റ്റബിള്‍ വി.സവിന്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് തപാല്‍വോട്ട് : അപേക്ഷ നാളെ (19) വരെ

0
പോളിങ് ഉദ്യോഗസ്ഥര്‍ക്ക് തപാല്‍വോട്ടിനായി ഫോറം 12 ല്‍ അപേക്ഷ നല്‍കാന്‍ നാളെ...

വെച്ചൂച്ചിറയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം : ഭർത്താവ് അറസ്റ്റിൽ

0
വെച്ചൂച്ചിറ: യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ കെട്ടിത്തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ...

യുപിഎസ്‌സി പരീക്ഷ : ഞായറാഴ്ച അധിക സര്‍വീസുമായി കൊച്ചി മെട്രോ

0
കൊച്ചി: ഏപ്രില്‍ 21 ഞായറാഴ്ച്ച യുപിഎസ്‌സിയുടെ നാഷണല്‍ ഡിഫന്‍സ് അക്കാദമി നേവല്‍...

തെരഞ്ഞെടുപ്പ് സംശയനിവാരണം ഇതുവരെ ലഭിച്ചത് 292 കോളുകള്‍

0
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ഇതുവരെ...