നിര്‍ബന്ധിച്ച് കഞ്ചാവു ബീഡി വലിപ്പിച്ചു – പതിനഞ്ചു വയസ്സുകാരന്‍ കുഴഞ്ഞുവീണു ; കഞ്ചാവു നല്‍കിയ 19 കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : നിര്‍ബന്ധിച്ച് കഞ്ചാവു ബീഡി വലിപ്പിച്ച് പതിനഞ്ചു വയസ്സുകാരന്‍ കുഴഞ്ഞുവീണ സംഭവത്തില്‍ കഞ്ചാവു നല്‍കിയ കൗമാരക്കാരന്‍ അറസ്റ്റില്‍. പുല്ലഴി കാഞ്ചന കലാസമിതിക്കു സമീപം പണക്കാരന്‍ വീട്ടില്‍ വിജേഷിനെ (19) ആണ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത മകനെ കൊണ്ട് കഞ്ചാവു വലിപ്പിച്ചെന്ന പുല്ലഴി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ 22 ന് വൈകിട്ട് ആറ് മണിക്ക് പുല്ലഴി ലക്ഷ്മി മില്ലിന് അടുത്തുള്ള പാറ എന്ന മൈതാനത്ത് വച്ചായിരുന്നു സംഭവം.’കഞ്ചാവ് ഇല പൊടിച്ച് ബീഡിയില്‍ നിറച്ച് കത്തിച്ചുവലിച്ചാല്‍ പറന്നുനടക്കാമെന്നും നല്ല സുഖം കിട്ടുമെന്നും’ പ്രേരിപ്പിച്ച് വിജേഷ് കുട്ടിയെ നിര്‍ബന്ധിച്ച് കഞ്ചാവ് വലിപ്പിക്കുകയായിരുന്നു.

കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു. വെസ്റ്റ് എസ്‌ഐ കെ.സി ബൈജുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവം നടന്ന സ്ഥലത്തുനിന്നു തന്നെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. എസ്ഐ ബൈജു, ജൂനിയര്‍ എസ്ഐ വിനയന്‍, എസ് സിപിഒ ജോബി, സിപിഒ അബീഷ് ആന്റണി, സുജിത്ത്, അനില്‍ കുമാര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...