കെ.എസ്.ആര്‍.ടി.സി ബസില്‍ വീട്ടമ്മയുടെ പണം അപകരിച്ചു ; ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാടോടി സ്ത്രീകള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ മോഷണം നടത്തി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച നാടോടി സ്ത്രീകള്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശികളായ മാലീശ്വരി (25), ദേവി (25) എന്നിവരെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. പന്തളം സ്വദേശിനിയായ വീട്ടമ്മയുടെ ഷോള്‍ഡര്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണം അപഹരിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. പന്തളത്ത് നിന്ന് തെങ്കാശിയിലേക്ക് പോകുന്നതിനായി കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയ വീട്ടമ്മ കൊട്ടാരക്കര ബസ്സ്റ്റാന്‍ഡില്‍ ഇറങ്ങിയ സമയത്താണ് മോഷണശ്രമം നടന്നത്. എസ്.ഐ സുദര്‍ശന കുമാര്‍, എസ്.ഐ ഹബീബ്, സി.പി.ഒ ശുഭ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...

പ്രവർത്തനങ്ങളിൽ രഹസ്യസ്വഭാവം സൂക്ഷിക്കണം ; സർക്കാർ കെട്ടിടംവിട്ട് വാടകക്കെട്ടിടങ്ങളിലേക്ക് മാറാൻ ജി എസ് ടി...

0
കൊല്ലം : സ്വന്തം കെട്ടിടംവിട്ട്, ചരക്കുസേവനനികുതി (ജി.എസ്.ടി.) ഇന്റലിജൻസ് വിഭാഗം വാടകക്കെട്ടിടങ്ങളിലേക്ക്...

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്നും ഒഴിവാക്കിയ നടപടി ; ട്രെയിൻ സമയമാറ്റത്തിന് സാധ്യത

0
കോഴിക്കോട്: പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയില്‍വേയുടെ നടപടിയെ തുടര്‍ന്ന്...

എൽ ഡി എഫ് സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബി ചെലവഴിച്ചത് 240 കോടിരൂപ...

0
തിരുവനന്തപുരം : എൽ.ഡി.എഫ്. സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബിയിലെ പണം ഉപയോഗിച്ചുവെന്ന്...