ഡെലിവറി ആപ്പിൽ ഓ‍ർ‍ഡർ നൽകിയ മലയാളിക്ക് നേരെ ഡെലിവറി ഏജന്റിന്റെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കോറമംഗലയിൽ ഓൺലൈൻ ഡെലിവറി ആപ്പിൽ ഓ‍ർ‍ഡർ നൽകിയ മലയാളിക്ക് നേരെ ഡെലിവറി ഏജന്റിന്റെ ആക്രമണം. മേൽവിലാസത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സാധനങ്ങൾ ഡെലിവർ ചെയ്യാനെത്തിയ വ്യക്തി തന്റെ മൂക്കിടിച്ച് തകർത്തതായി കാണിച്ച് മലയാളിയായ പോൾ ജെ.വിതയത്തിൽ പോലീസിൽ പരാതി നൽകി. ഡെലിവറി ഏജന്റിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. കോറമംഗല എട്ടാം ബ്ലോക്കിൽ താമസിക്കുന്ന പോൾ ജെ.വിതയത്തിൽ ബ്ലിങ്കിറ്റ് ആപ്പ് വഴിയാണ് സാധനം ഓ‍ർഡർ ചെയ്‌തത്. പുലർച്ചെ രണ്ട് മണിക്ക് ഓ‍ർ‍ഡർ ഡെലിവറി ചെയ്യാനായി എത്തിയ വ്യക്തിക്ക് വിലാസം തെറ്റി മറ്റൊരിടത്ത് പോയി.

പിന്നീട് ഇയാൾ പോളിൻ്റെ വിലാസത്തിലെത്തി. വിലാസം തെറ്റിയതുമായി ബന്ധപ്പെട്ട് ഇവർ തമ്മിലുണ്ടായ സംസാരം വാക്കുതർത്തിലേക്ക് നീങ്ങി. പൊടുന്നനെ ഡെലിവറി ഏജന്റ് ക്രൂരമായി ആക്രമിച്ചുവെന്നാണ് പോൾ പോലീസിനോട് പറഞ്ഞത്. ഡെലിവറി ഏജൻ്റ് മുഖത്ത് ശക്തിയായി ഇടിച്ചതോടെയാണ് പോളിന്റെ മൂക്കിന് പരിക്കേറ്റതെന്ന് പരാതിയിൽ ആരോപിക്കുന്നു. ചികിത്സ തേടി ആശുപത്രിയിലെത്തിയ പോൾ എക്സറേ എടുത്തപ്പോഴാണ് മൂക്കിൻ്റെ പാലത്തിൽ പൊട്ടലുണ്ടെന്ന് വ്യക്തമായത്. തുടർന്നാണ് പോൾ ജെ.വിതയത്തിൽ കോറമംഗല പോലീസിൽ പരാതി നൽകിയത്. ആദ്യം മെഡിക്കോ ലീഗൽ കേസായാണ് പോലീസ് രജിസ്റ്റർ ചെയ്തതെങ്കിലും പിന്നീട് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പോളിനെ ആക്രമിച്ച യുവാവിനെ കണ്ടെത്താൻ കോറമംഗല പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഓൺലൈൻ ആപ്പായ ബ്ലിങ്കിറ്റിൽ നിന്ന് യുവാവിന്റെ വിശദാംശങ്ങൾ തേടിയതായി പോലീസ് വ്യക്തമാക്കി. ഇരുപത്തിയേഴുകാരനായ പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...