ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സി.പി.എമ്മുമായി ഇടഞ്ഞുനിൽക്കുന്ന ജി സുധാകരനെ അനുനയിപ്പിക്കാൻ ആലപ്പുഴയിൽ തിരക്കിട്ട നീക്കങ്ങൾ. ജില്ലാ സെക്രട്ടറി ആർ നാസറിന്റെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി. നാളെ ജി സുധാകരൻ വാർത്ത സമ്മേളനം വിളിച്ചതിന് പിന്നാലെയായിരുന്നു അനുനയ നീക്കം. എന്നാല്‍ സി.പി.എം നടത്തിയ തിരക്കിട്ട നീക്കം ഫലം കണ്ടില്ലെന്നാണ് വിവരം. നിലപാടിൽ മാറ്റമില്ലെന്ന് സുധാകരൻ നേതാക്കളെ അറിയിച്ചു എന്നാണ് സൂചന. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമായിരുന്നു ജി സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം.

വാർത്ത സമ്മേളനം ഉപേക്ഷിക്കാൻ സുധാകരനെ സമ്മർദത്തിലാക്കുക എന്നതായിരുന്നു ലക്ഷ്യം. നിലപാട് മയപ്പെടുത്തണമെന്ന് ജില്ലാ നേതൃത്വം ജി സുധാകരനോട്‌ ആവശ്യപ്പെട്ടു. എന്നാല്‍, നിലപാടിൽ മാറ്റമില്ലെന്ന് ജി സുധാകരൻ നേതാക്കളെ അറിയിച്ചു എന്നാണ് സൂചന. സാധാരണ കൂടിക്കാഴ്ച്ച മാത്രമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള നേതാക്കളുടെ വിശദീകരണം. വാർത്താസമ്മേളനം നടത്തുമെങ്കിൽ പറയാനുള്ളത് പറയട്ടെ എന്ന് നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. സുധാകരൻ പാർട്ടിക്കൊപ്പമെന്നും നേതാക്കൾ പറഞ്ഞു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...