പേരുകൊണ്ടു മാത്രമല്ല, റാന്നിയിലെ ബ്ലോക്കുപടിയ്ക്ക് തടഞ്ഞു നിർത്താനുമാകും

For full experience, Download our mobile application:
Get it on Google Play

റാന്നി: പേരുകൊണ്ടു മാത്രമല്ല തടഞ്ഞു നിര്‍ത്താനും ബ്ലോക്കുപടിക്കാവുമെന്ന് തെളിയിച്ചുകൊണ്ടുള്ള ബോര്‍ഡ് യാത്രക്കാര്‍ക്ക് കൗതുകമായി മാറുന്നു. ബ്ലോക്കുപടി ജംങ്ഷന് നൂറ് മീറ്റര്‍ മാറി സ്ഥാപിച്ച ബോര്‍ഡാണ് ഇതുവഴിയെത്തുന്നവരുടെ ശ്രദ്ധാകേന്ദ്രമായി മാറുന്നത്. ബോര്‍ഡിനോടു ചേര്‍ന്ന് നടപ്പാത കെ.എസ്.ഇ.ബി അധികൃതര്‍ അടച്ചതോടെയാണിത് കൗതുകമായത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയോടു ചേര്‍ന്നു നിര്‍മ്മിച്ച നടപ്പാതയാണ് കെ.എസ്.ഇ.ബി അധികൃതര്‍ അടച്ചത്. പാതയുടെ വീതി വര്‍ദ്ധിച്ചപ്പോള്‍ ഇവിടെ സ്ഥാപിച്ചിരുന്ന ട്രാന്‍സ്ഫോര്‍മര്‍ റോഡിനും നടപ്പാതക്കുമിടയിലായി.

സുരക്ഷാവേലിയില്ലാത്ത ട്രാന്‍സ്ഫോര്‍മറിനു സമീപത്തുകൂടിയുള്ള കാല്‍നട യാത്ര അപകടമാകുമെന്നു കണ്ടാണ് നടപ്പാത അടച്ചത്. ഇവിടെ തന്നെ കെ.എസ്.ടി.പി അധികൃതര്‍ സമീപ ജംങ്ഷനായ ബ്ലോക്കുപടി എന്ന പേരെഴുതിയ ബോര്‍ഡും സ്ഥാപിച്ചതോടെ സംഭവം നാട്ടുകാര്‍ക്ക് കൗതുകമായി മാറി. റോഡിന്‍റെ വീതി വര്‍ദ്ധിപ്പിച്ചപ്പോള്‍ സുരക്ഷിതമല്ലാതായി മാറിയ ട്രാന്‍സ്ഫോര്‍മറുകളും വൈദ്യുതി തൂണുകളും മാറ്റി സ്ഥാപിക്കുവാന്‍ തീരുമാനമായെങ്കിലും നടപടി വേഗത്തിലാകാത്തത് ആശങ്കയുണ്ടാക്കുന്നതായി നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയോട് രഹസ്യ ബന്ധമെന്ന് സംശയം – സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചു : കുളനട സ്വദേശി...

0
പന്തളം : ഭാര്യയോട് രഹസ്യ ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ സുഹൃത്തിനെ വെട്ടി...

രാജസ്ഥാനിൽ സി ജെ പി നേതാവ് അശുതോഷ് രങ്കയ്ക്ക് മർദനം ; പിന്നിൽ ബിജെപി...

0
ജയ്പുർ : രാജസ്ഥാനിലെ ഒരു സ്‌കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകരെ ഒരു...

വകയാറില്‍ വാഹനാപകടം : നാല് പേര്‍ക്ക് പരിക്ക്

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ വകയാറില്‍ പിക്...

പി എം ശ്രീ പദ്ധതി ; വി.ഡി. സതീശനെ വെല്ലുവിളിച്ച് ബി ജെ പി...

0
കൊച്ചി : പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രി വി.ഡി....