ദിൽ സേ രാജീവ് ഫൗണ്ടേഷൻ്റെ ഒരു വർഷം നീണ്ടു നിന്ന പരിപാടികൾക്ക് സമാപനമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാജീവ്ഗാന്ധിയുടെ 78-ാം ജന്മദിനത്തിൻ്റെ ഭാഗമായി “ദിൽ സേ രാജീവ്” എന്ന പേരിൽ രാജീവ് യൂത്ത് ഫൗണ്ടേഷൻ്റെ ഒരു വർഷം നീണ്ടു നിന്ന പരിപാടികൾ പൂർത്തിയായി. സമാപനതല ഉദ്ഘാടനം ഗവിയിലെ ആദിവാസി മേഖലയിൽ വെച്ച് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൻ്റെ ഭാഗമായി രാജീവ് ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത ഇന്ത്യയുടെ ഭൂപടത്തിൽ കാടിൻ്റെ മക്കൾക്കൊപ്പം 78 മൺചിരാതുകൾ തെളിയിച്ചു കൊണ്ടാണ് ആദരമർപ്പിച്ചത്.

കഴിഞ്ഞ ഒരു വർഷം നീണ്ടു നിന്ന ദിൽ സേ രാജീവ് എന്ന പരിപാടിയിൽ രക്തദാനം ,ഭക്ഷണ – ധാന്യ കിറ്റു വിതരണം ,ഉയർന്ന മാർക്ക് നേടിയ 10 ,+2 വിദ്യാർത്ഥികളെ ആദരിക്കൽ, തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നടത്തിട്ടുള്ളത്. പരിപാടിയുടെ ഭാഗമായി ഭക്ഷ്യസാധനങ്ങളും മധുര പലഹാരങ്ങളും വിതരണവും ചെയ്തു. രാജീവ് ഗാന്ധിയുടെ ഒരു വർഷം നീണ്ടുനിന്ന ജന്മദിനാചരണം കഴിഞ്ഞ വർഷം പത്തനംതിട്ടയിൽ ആൻ്റോ ആൻ്റണി എം പിയാണ് ഉദ്ഘാടനം ചെയ്തത്. ഷെമീർ തടത്തിൽ,ആശിഷ് പാലക്കാമണ്ണിൽ,സനോജ് കൊറ്റനാട് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗവ. സ്കൂളുകളുടെ ശോചനീയാവസ്ഥ തുറന്നുകാട്ടി സിജെപി

0
മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് ശേഷം സിജെപി...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽക്കയറി യുവതിയെ പീഡിപ്പിച്ചു; 28 വയസുകാരൻ അറസ്റ്റിൽ

0
മുംബൈ: താനൊരു ട്രാൻസ്ജെൻഡർ ആണെന്ന വ്യാജേന വീടിനുള്ളിൽ കടന്ന് യുവതിയെ...

കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ

0
വാഷിങ്ടൺ: മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി....

യെമനിലും സൊമാലിയയിലും കപ്പലുകൾ റാഞ്ചി ; 22 ഇന്ത്യക്കാർ ബന്ദികൾ

0
മുംബൈ : യെമനിലും സൊമാലിയയിലും രണ്ട് ചരക്കുക്കപ്പലുകളിൽ 22 ഇന്ത്യാക്കാരെ ബന്ദികളാക്കി....