മല്ലപ്പള്ളി : കോടികൾ ചെലവഴിച്ച് ആധുനികരീതിയിൽ നവീകരിച്ച റോഡ് തടി ഡിപ്പോയാക്കി മാറ്റുന്നു. കോട്ടയം -കോഴഞ്ചേരി സംസ്ഥാനപാതയിൽനിന്ന് തുരുത്തിക്കാട് ഭാഗത്തേക്ക് തിരിയുമ്പോൾ മണിമലയാറ്റിലെ പാലത്തിന് ഇരുവശവുമാണ് കൂറ്റൻതടികൾ വഴിമുടക്കിക്കിടക്കുന്നത്. പല പുരയിടങ്ങളിൽനിന്ന് വെട്ടിക്കൊണ്ടുവരുന്ന മരങ്ങൾ അത്രയും നീളത്തിൽ വഴിയിൽ സൂക്ഷിക്കുകയാണ്. കച്ചവടം നടന്നശേഷം മാത്രമേ ഇവിടെനിന്ന് നീക്കുകയുള്ളു. അപ്പോഴേക്ക് അടുത്ത ലോഡ് വരും. പിന്നീട് അതിന്റെ വില്പനയും അനുബന്ധകാര്യങ്ങളുമാകും.
വണ്ണമുള്ള തടികൾ റോഡിലേക്ക് മറിക്കുമ്പോൾ കോൺക്രീറ്റ് ഉപരിതലം പൊട്ടുന്നുണ്ട്. കരാർ സെക്യൂരിറ്റി കാലാവധി കഴിയും മുൻപേ റോഡ് തകരാൻ ഇതിടയാക്കും. വഴിയിൽ കിടക്കുന്ന തടി കാണാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ക്രെയിനുകളും ലോറികളും സ്ഥിരം താവളമാക്കുന്നത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. വഴിയിൽ തടി കൂട്ടുന്നവർക്കെതിരേ പി.ഡബ്ലു.ഡി., പോലീസ്, ആർ.ടി.ഒ. അധികൃർക്ക് നടപടിയെടുക്കാവുന്നതാണ്. എന്നാൽ ഇതുവരെ ഒരു കേസുപോലുമില്ല.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033