തിരുവല്ല ; രക്തദാനം മഹാദാനം എന്ന സന്ദേശത്തെ ഉയർത്തിക്കാട്ടി ലോക രക്തദാന ദിനത്തോടനുബന്ധിച്ച് പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തദാന ദിനം ആചരിച്ചു. കൊറോണ വൈറസ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഫിനാൻസ് & ഫെസിലിറ്റി ഡയറക്ടർ ഫാ. ജോൺ പടിപ്പുരക്കൽ, പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ എബി വടക്കുംതല, ഡോക്ടർമാരായ ഡോ. ശശിധരൻ വി. പി, ഡോ. ഹിബ വി. ബി, ഡോ. ആൽബർട്ട് കെ.സൈമൺ, ഡോ. അതുൽ ജോൺ, ഡോ. റിച്ചാർഡ് ബെർലി, ഡോ. അമൽ ദാസ് എന്നിവർ രക്തദാനം നടത്തി മാതൃകയായി.. അവയവദാനം പോലെ മഹത്തരമായ ഒന്നാണ് രക്തദാനമെന്നും ഇതിലൂടെ വരും തലമുറയ്ക്ക് ഒരു മാതൃകയാവുകയാണ് വേണ്ടതെന്നും ഫാ. ജോൺ പടിപ്പുരക്കൽ പറഞ്ഞു.. ബ്ലഡ് ബാങ്ക് കോ ഓഡിനേറ്റർ ഷിജു എസ്. രക്തദാന ചടങ്ങിന് നേതൃത്വം നൽകി.
പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തദാന ദിനം ആചരിച്ചു
RECENT NEWS
Advertisment