രാഹുലിന്‍റെ കാറിൽ രക്തക്കറ ; കാർ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു ; ഫോറൻസിക് സംഘം വിശദ പരിശോധന നടത്തും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. കാറിന്റെ സീറ്റിൽ രക്തക്കറ കണ്ടെത്തി. ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തും. രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. പന്തീരങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശരത് ലാലിനെ സസ്പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങി. ഇന്നലെ രാത്രിയോടെ തന്നെ ശരത് ലാലിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടി പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച ഉത്തരവിറക്കുകയായിരുന്നു.

രാഹുലിന് രക്ഷപ്പെടാൻ ഉള്ള നിർദ്ദേശങ്ങൾ നൽകിയത് ശരത് ലാൽ ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവ ദിവസം സിപിഒ ശരത് ലാല്‍ പന്തീരങ്കാവ് സ്റ്റേഷനിലെ ജി ഡി ഡ്യൂട്ടിയിലായിരുന്നു. വധശ്രമ കുറ്റം ചുമത്താനുളള നീക്കം അടക്കം ഇയാൾ രാഹുലിനെ അറിയിച്ചു. ഗാര്‍ഹിക പീഡന പരാതിക്ക് പിന്നാലെ പോലീസ് അന്വേഷണത്തിലെ നിര്‍ണായക വിവരങ്ങളും ശരത് ലാല്‍ ചോര്‍ത്തി നല്‍കി. പോലീസിന്റെ കണ്ണിൽ പെടാതെ ചെക്ക് പോസ്റ്റ് കടക്കണം എന്നും നിർദ്ദേശിച്ചു. ശരത് ലാലിന്‍റെ ഫോൺ രേഖകൾ പോലീസ് പരിശോധിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ രാജേഷിന്‍റെ അടുത്ത സുഹൃത്ത് കൂടിയാണ് ശരത്. രാഹുലും രാജേഷും ബംഗളൂരുവിലേക്ക് പോകുന്ന വഴിക്ക് ഇയാളുമായി കൂടിക്കാഴ്ച നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥിനി കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

0
തച്ചമ്പാറ : പത്താംക്ലാസ്‌ വിദ്യാർഥിനിയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പൊന്നങ്കോട്...

കാബിനറ്റ് റാങ്ക് പദവികളിൽ തീരുമാനം ഉടൻ : 4 പേരെ പരിഗണിച്ച് സർക്കാർ

0
തിരുവനന്തപുരം : ഘടകകക്ഷി നേതാക്കൾക്ക് കാബിനറ്റ് റാങ്കുള്ള പദവി നൽകുന്ന കാര്യത്തിൽ...

മെസ്സിയുടെ പേരിൽ തട്ടിപ്പ് : ലക്ഷ്യം വിദേശനാണ്യം രാജ്യത്തിന് പുറത്തേക്ക് കടത്തൽ ആരോപണവുമായി സർക്കാർ

0
തിരുവനന്തപുരം : വിദേശനാണ്യം രാജ്യത്തിനുപുറത്തേക്കു കടത്താൻമാത്രം ലക്ഷ്യമിട്ടാണ് അർജന്റീന ടീമിെന്റയും ലയണൽ...

ടാക്‌സി ഡ്രൈവർമാർക്ക് ഭാഷ നിർബന്ധമാക്കി മഹാരാഷ്ട്ര ; മറാഠി അറിയില്ലെങ്കിൽ ലൈസൻസും പെർമിറ്റും റദ്ദാക്കും

0
മുംബൈ : മഹാരാഷ്ട്രയിൽ ഓട്ടോറിക്ഷ, ടാക്സി, ആപ്പ് അധിഷ്ഠിത ക്യാബുകൾ (ഒല,...