ലോക്‌സഭാ തെരഞ്ഞെടുപ്പ് ; കൊടിക്കുന്നിൽ സുരേഷും സി.പി.എമ്മും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആരോപണം, വിവാദമായേക്കും

For full experience, Download our mobile application:
Get it on Google Play

കുട്ടനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊടിക്കുന്നിൽ സുരേഷും സി.പി.എമ്മും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആരോപണം ഫലപ്രഖ്യാപനത്തിനുശേഷം വിവാദമായേക്കും. രാമങ്കരി ഗ്രാമപ്പഞ്ചായത്ത് മുൻ അധ്യക്ഷൻ ആർ. രാജേന്ദ്രകുമാറാണ് രാജിക്കുശേഷം ആരോപണമുന്നയിച്ചത്. അവിശ്വാസപ്രമേയത്തിൽ യു.ഡി.എഫിനെ പിന്തുണയ്ക്കാൻ സി.പി.എം. തയ്യാറായത് ഈ ധാരണയുടെ അടിസ്ഥാനത്തിലെന്നാണ് രാജേന്ദ്രകുമാർ പറഞ്ഞത്. കോൺഗ്രസ് ആരോപണം നിഷേധിച്ചെങ്കിലും സി.പി.എം. ഇതേപ്പറ്റി പ്രതികരിച്ചിരുന്നില്ല. ഏറെ മുനകളൊളിപ്പിച്ച, പ്രത്യാഘാതം ഏറെയുള്ള രാഷ്ട്രീയ പ്രസ്താവനയാണ് രാജേന്ദ്രകുമാർ നടത്തിയിരിക്കുന്നത്.

സി.പി.എം. ശക്തികേന്ദ്രമായ രാമങ്കരിയിൽ പാർട്ടിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്തിൽ മുന്നിട്ടുനിന്നത് സി.പി.എം. തന്നെയാണ്. ഇതിനിടെ 2019-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 3446-ഉം യു.ഡി.എഫിന് 3511-ഉം വോട്ടാണ് ലഭിച്ചത്. 65 വോട്ടുകൾക്ക് പഞ്ചായത്തിൽ കൊടിക്കുന്നിൽ സുരേഷാണ് മുന്നിട്ടുനിന്നത്. ഇക്കുറി കുട്ടനാട്ടിൽ മികച്ച ലീഡ് നേടുമെന്ന് യു.ഡി.എഫും എൽ.ഡി.എഫും ഒരേപോലെ അവകാശപ്പെടുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍ ജൂലൈ 14 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക്...

നാ​ഗാലാൻഡിലുണ്ടായ സ്ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു

0
കൊഹിമ: നാ​ഗാലാൻഡിലുണ്ടായ സ്ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു. സംഭവത്തിൽ നാല് സൈനിക‍ർക്ക്...

മൂന്നുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 1 ലക്ഷം പിഴ; തുക മദ്യസത്കാരത്തിന് ചെലവഴിച്ച് പഞ്ചായത്ത്

0
റാഞ്ചി: മൂന്ന് വയസുകാരിക്ക് നേരെയുണ്ടായ പീഡനം മറയ്ക്കാന്‍ പ്രതിക്ക് ഒരു ലക്ഷം...

റാന്നി ചേത്തയ്ക്കല്‍ സ്വദേശിനിയായ യുവതിയെ കാണാനില്ല

0
റാന്നി: ചേത്തയ്ക്കല്‍ വലിയപതാൽ സ്വദേശിനിയായ യുവതിയെ കാണാതായതായി പരാതി. പാറേക്കടവ് വലിയപാതൽ,...