കൊലയാളികളിലെ കൊലയാളി ; ഭക്ഷണമാക്കുന്നത് രാജവെമ്പാലകളെ; വിഷഗ്രന്ഥിക്ക് ശരീരത്തിന്‍റെ നാലിലൊന്ന് നീളം ; ‘ബ്ലൂ കോറല്‍’ എന്ന കൊടും വിഷപാമ്പ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രകൃതിയിലെ അത്ഭുതങ്ങള്‍ നമ്മെ വിസ്മയിപ്പിക്കുമ്പോഴും മറുവശം നമ്മെ ഭയപ്പെടുത്താറുണ്ട്. ചിലരെയെങ്കിലും പ്രകൃതിയുടെ ചില സൃഷ്ടികള്‍ ജീവിതം മുഴുവന്‍ ഭയപ്പെടുത്തും. അത്തരത്തില്‍‍ പലരുടെയും ഭയമാണ് പാമ്പ്. വിഷമുള്ളതും വിഷമില്ലാത്തതുമടക്കം ലോകത്ത് എണ്ണമറ്റ ഇനം പാമ്പുകളുണ്ട്. എന്നാല്‍ ഈ പാമ്പുകളില്‍ പലതിന്‍റെയും വിഷത്തിന് പ്രതിവിഷവുമുണ്ട് എന്നതാണ് നമ്മളെ ആശ്വസിപ്പിക്കുന്നത്. എന്നാല്‍ ചില പാമ്പുകള്‍ കടിച്ചാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച്‌ കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം ഉറപ്പ്. അത്തരത്തില്‍ ലോകത്തിലെ ഏറ്റവും മാരകമായ വിഷപ്പാമ്പുകളില്‍ ഒന്നിനെ പരിചയപ്പെടാം.

തലയിലും വാലറ്റത്തും കടുത്ത ചുവപ്പ് നിറവും ദേഹം മുഴുവന്‍ നീല നിറവുമുള്ള ബ്ലൂ കോറല്‍ ആണിത്. ഇവയുടെ വിഷം വേദനസംഹാരിയായും ഉപയോഗിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ മുമ്പ് കണ്ടെത്തിയിട്ടുണ്ട്. അതിവേഗം സഞ്ചരിക്കാന്‍ കഴിയും എന്നതാണ് ബ്ലൂ കോറല്ലിന്‍റെ പ്രധാന പ്രത്യേകതകളില്‍ ഒന്ന്. വിഷത്തിന് കാഠിന്യമുള്ളതിനാല്‍ ‘കൊലയാളികളിലെ കൊലയാളി’ എന്ന് ഇവയെ വിശേഷിപ്പിക്കുന്നു. ഇവയുടെ ഭക്ഷണം എന്താണെന്ന് മനസ്സിലാക്കിയാല്‍ തന്നെ ഈ വിശേഷണം ശരിയാണെന്ന് തോന്നിപോകും. വലിപ്പം കുറഞ്ഞ രാജവെമ്പാലകളെയാണ് ബ്ലൂ കോറല്‍ ഭക്ഷണമാക്കുന്നത്.

രാജവെമ്പാലയുടെ വിഷം ഇവക്ക് തെല്ലും ഏല്‍ക്കില്ല. തെക്കന്‍ ഏഷ്യയിലാണ് ബ്ലൂ കോറല്‍ കാണപ്പെടുന്നത്. മനുഷ്യ സാമീപ്യമുളളിടത്ത് അധികം ഇവയെ കാണാറില്ല. 2 മീറ്റര്‍ വരെ നീളം വെയ്‌ക്കും ഇവയ്‌ക്ക്. ബ്ലൂ കോറലിന്‍റെ വിഷഗ്രന്ഥിക്ക് 60 സെന്റിമീറ്റര്‍ നീളമുണ്ട്. അതായത് ശരീരത്തിന്‍റെ നാലിലൊന്ന് നീളം. ബ്ലൂ കോറല്ലിന്‍റെ വിഷം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ കുറച്ചുനാള്‍ മുമ്പ് വരെ അജ്ഞാതമായിരുന്നു. ഓസ്ട്രേലിയയിലെ ചില ഗവേഷകരാണ് ബ്ലൂ കോറലിന്‍റ വിഷത്തില്‍ നിന്ന് വേദന സംഹാരി ഉല്‍പാദിപ്പിക്കാമെന്ന് കണ്ടെത്തിയത്. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...