ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പേരില്‍ നടന്ന നിക്ഷേപ തട്ടിപ്പിന് പിറകെ നികുതിവെട്ടിപ്പും വിവാദത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പേരില്‍ നടന്ന നിക്ഷേപ തട്ടിപ്പിന് പിറകെ നികുതിവെട്ടിപ്പും വിവാദത്തിലേക്ക്. ഫാഷന്‍ ഗോള്‍ഡിലെ നിക്ഷേപതട്ടിപ്പ് സംബന്ധിച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ജ്വല്ലറിയുടെ മറവില്‍ 1.41 കോടി രൂപയുടെ നികുതിവെട്ടിപ്പു കൂടി നടന്നതായുള്ള വിവരം പുറത്തു വന്നിരിക്കുന്നത്.

ചെറുവത്തൂരിലെ ന്യൂഫാഷന്‍ ഗോള്‍ഡ്, കാസര്‍കോട്ടെ ഖമര്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിലാണ് ഇത്രയും തുകയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. ഈ തുക തിരിച്ചു പിടിക്കുന്നതിന് അധികൃതര്‍ നടപടികളാരംഭിച്ചു.

കൊവിഡ് വ്യാപനത്തിന് മുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി കമ്മീഷണര്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത സ്വര്‍ണ്ണവും വെള്ളിയും വില്‍പ്പന നടത്തിയതായി കണ്ടെത്തുകയായിരുന്നു.

നികുതിയും പിഴയും പലിശയുമടക്കം ഖമര്‍ ഫാഷന്‍ ഗോള്‍ഡ് 84,82,744 രൂപയും ന്യൂഫാഷന്‍ ഗോള്‍ഡ് 57,03,087 രൂപയും ആഗസ്ത് 30നുള്ളില്‍ അടയ്ക്കണമെന്നായിരുന്നു നിര്‍ദേശം. കൊവിഡ് വ്യാപനം കണക്കിലെടുത്ത് തുക അടക്കേണ്ട സമയം സെപ്തംബര്‍ വരെ നീട്ടുകയായിരുന്നു. പിഴ ചുമത്തിയത് സംബന്ധിച്ച്‌ പരാതി ബോധിപ്പിക്കാന്‍ ജ്വല്ലറി ഉടമകള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് സമയം നല്‍കിയിരുന്നു.

തുക അടക്കാനുള്ള തീയതി നീട്ടി നല്‍കാന്‍ മാനേജ്‌മെന്റ് ആവശ്യപ്പെടുകയാണുണ്ടായത്. പിഴ അടച്ചുതീര്‍ക്കേണ്ട അവസാനതീയതി കഴിഞ്ഞതിനാല്‍ നികുതിയുടെ 50 ശതമാനം കൂടി ചേര്‍ത്ത് തിരിച്ചടക്കേണ്ട തുക പുതുക്കി നിശ്ചയിച്ച്‌ നോട്ടീസ് നല്‍കാനാണ് അധികൃതരുടെ തീരുമാനം. ഒരുമാസത്തിനുള്ളില്‍ തുക അടച്ചില്ലെങ്കില്‍ പിഴ നികുതിയുടെ നൂറുശതമാനമായി ഉയര്‍ന്നേക്കും. എന്നിട്ടും തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി അടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ; പത്ത് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്

0
പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ 10 രോഗികൾ...