24.5 C
Pathanāmthitta
Thursday, June 8, 2023 1:33 am
smet-banner-new

വൈദ്യുതിക്ക്‌ 16 പൈസ കൂടി സർച്ചാർജ് വേണമെന്ന് ബോര്‍ഡ് ; കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകി

തിരുവനന്തപുരം: വൈദ്യുതിക്ക്‌ 16 പൈസ കൂടി സർച്ചാർജ് വേണമെന്ന ആവശ്യവുമായി ബോര്‍ഡ് രംഗത്ത്‌. വൈദ്യുതിക്ക് മൂന്നു മാസം 16 പൈസ കൂടി സർച്ചാർജ് ആവശ്യപ്പെട്ട് കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകി. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഇന്ധനവിലയിലെ വർധന കാരണം വൈദ്യുതി വാങ്ങാൻ 94 കോടി അധികം വേണ്ടിവന്നുവെന്നാണ് ബോർഡ് അറിയിച്ചത്. ഇത് ഈടാക്കാൻ യൂണിറ്റിന് 16 പൈസ അധികം ചുമത്തേണ്ടിവരും.

self
bis-apri
WhatsAppImage2022-07-31at72836PM
bis-apri
KUTTA-UPLO
previous arrow
next arrow

ഇപ്പോൾ യൂണിറ്റിന് ഒമ്പത് പൈസ സർച്ചാർജ് ഈടാക്കുന്നുണ്ട്. ഇത് ഈ മാസം അവസാനിക്കും. പുതിയ അപേക്ഷയിൽ കമ്മീഷൻ തെളിവെടുപ്പ് നടത്തും. ഇപ്പോൾ മൂന്നുമാസത്തിലൊരിക്കലാണ് സർച്ചാർജ് ഈടാക്കുന്നത്. ഇത് മാസംതോറുമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് കേരളവും ചട്ടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. കരട് ചട്ടങ്ങളിൽ ഉപഭോക്താക്കളുടെ അഭിപ്രായം കേൾക്കാനുള്ള തെളിവെടുപ്പ് 24-നാണ്.

KUTTA-UPLO
bis-new-up
self
rajan-new
Alankar
KUTTA-UPLO
Greenland
previous arrow
next arrow
bis-apri
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at72444PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
sam
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow