Wednesday, July 2, 2025 10:02 pm

വിവാഹച്ചടങ്ങിനിടെ വള്ളം മുങ്ങി നാൽപ്പതോളം പേർ പുഴയിൽ വീണു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നഗരത്തിലെ ആഡംബര ഹോട്ടലായ കോടിമത വിന്‍സര്‍കാസിലില്‍ നടന്ന വിവാഹപ്പാര്‍ട്ടിക്കിടെ വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന നാല്‍പ്പതോളം പേര്‍ വെള്ളത്തില്‍ വീണു. പക്ഷേ ഭാഗ്യം കൊണ്ട് കാര്യമായ പരിക്കൊന്നും കൂടാതെ എല്ലാവരും രക്ഷപെട്ടു. എന്നാല്‍ പലരുടെയും മൊബൈല്‍ ഫോണും പെഴ്സുമൊക്കെ വെള്ളത്തില്‍ മുങ്ങിപ്പോയി. എന്നാല്‍ വള്ളം മുങ്ങി വിവാഹച്ചടങ്ങില്‍ വന്‍ പ്രശ്‌നങ്ങളുണ്ടായെങ്കിലും മാനക്കേട് ഭയന്ന് വിവാഹ സംഘം പരാതി നല്‍കാന്‍ തയ്യാറായില്ല.

കഴിഞ്ഞ ദിവസം വിന്‍സര്‍ കാസില്‍ ഹോട്ടലിലാണ് സംഭവം നടന്നത്. കോട്ടയത്തെ ഒരുവന്‍ വ്യവസായ ഗ്രൂപ്പിലെ ഇളമുറക്കാരന്റെ വിവാഹ ചടങ്ങിനിടയിലാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ടു വള്ളങ്ങള്‍ കൂട്ടിക്കെട്ടിയാണ് വിവാഹസംഘം ചടങ്ങുകള്‍ നടത്തിയത്. ഹോട്ടലിനുള്ളില്‍ നിന്നും കൊടൂരാറ്റിലേയ്ക്കുള്ള കൈവഴിയില്‍ വള്ളം നിര്‍ത്തിയിട്ടാണ് ചടങ്ങുകള്‍ നടത്തിയത്. ഇതിനിടെ ഒരു വള്ളത്തിലെ പലക തെന്നുകയും ആ വള്ളം മറിയുകയുമായിരുന്നു. ഇതേ തുടര്‍ന്ന് രണ്ടാമത്തെ വള്ളവും മറിഞ്ഞു.

ഇതിനു പിന്നാലെ വിവാഹ സംഘം ഒന്നടങ്കം വെള്ളത്തില്‍ വീണു. വരനും വധുവും അടങ്ങിയവരെല്ലാം വെള്ളത്തിലേയ്ക്കു വീണു. ഹോട്ടല്‍ ജീവനക്കാര്‍ അടക്കമുള്ളവര്‍ ഓടിയെത്തിയാണ് വിവാഹ സംഘത്തെ വെള്ളത്തില്‍ നിന്നും രക്ഷിച്ച്‌ കരയ്ക്കു കയറ്റിയത്. ഇതിനിടെ ഇവരില്‍ പലരുടെയും മൊബൈല്‍ ഫോണുകള്‍ അടക്കം വിലപിടിപ്പുള്ള പല സാധനങ്ങളും വെള്ളത്തില്‍ വീണു. ഇതോടെയാണ് സ്ഥിതി രൂക്ഷമായത്. നിലവില്‍ ആരും പോലീസില്‍ പരാതിയും നല്‍കിയിട്ടില്ല. വിഷയത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ഹോട്ടലിനുള്ളിലുണ്ടായ അപകടം സംബന്ധിച്ച്‌ പരാതികളില്ലാത്ത സാഹചര്യത്തില്‍ മറ്റു നടപടികളും ഉണ്ടായിട്ടില്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത വിസിയുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന് ഡിവൈഎഫ്‌ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത വിസിയുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന്...

തൃശൂരിലെ ഒല്ലൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാരന്‍ പിടിയില്‍

0
തൃശൂർ: തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാരന്‍ പിടിയില്‍. ഒല്ലൂര്‍ സ്റ്റേഷനിലെ സീനിയര്‍...

വനിതാ ശുചിമുറിയിൽ ഒളികാമറ വെച്ചു സഹപ്രവർത്തകയെ ചിത്രീകരിച്ച കേസ് ; ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ

0
ബംഗളൂരു: ഇലക്ട്രോണിക് സിറ്റി കാമ്പസിലെ വനിതാ ശുചിമുറിയിൽ ഒളികാമറ വെച്ചു സഹപ്രവർത്തകയെ...

കേരള സർവകലാശാല രജിസ്ട്രാറെ വൈസ് ചാൻസിലർ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക്...

0
തിരുവനന്തപുരം : കേരള സർവകലാശാല രജിസ്ട്രാറെ വൈസ് ചാൻസിലർ സസ്പെൻഡ് ചെയ്ത...