ബോട്ട് വിയറ്റ്‌നാം കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടം ; കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മത്സ്യബന്ധന ബോട്ട് വിയറ്റ്‌നാം കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. കൊല്‍ക്കത്ത സ്വദേശികളായ ലക്ഷ്മണ്‍, ബാദല്‍ എന്നിവരാണ് മരിച്ചത്. ഇരുവരുടേയും മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും. കന്യാകുമാരി ഭാഗത്ത് വെച്ചുണ്ടായ അപകടത്തില്‍ ബോട്ടിലുണ്ടായിരുന്ന 9 പേരെ നേരത്തെ രക്ഷപ്പെട്ടിയിരുന്നു. കൊല്ലം ശക്തികുളങ്ങരയില്‍ നിന്ന് വെള്ളിയാഴ്ച മത്സ്യബന്ധനത്തിന് പോയ ബോട്ടിലിലാണ് വിയറ്റ്‌നാമില്‍ നിന്നുള്ള കപ്പലിടിച്ചത്.

കൊല്ലത്ത് നിന്ന് 120 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്നലെ രാവിലെ 11നാണ് സംഭവം. രാത്രിയിലെ മത്സ്യബന്ധനത്തിന് ശേഷം രാവിലെ ബോട്ട് നിര്‍ത്തിയിട്ട് വിശ്രമിക്കുന്നതിനിടെയാണ് കപ്പല്‍ ഇടിച്ചുകയറുകയായിരുന്നു. വിയറ്റ്‌നാം കപ്പലിലെ ജീവനക്കാരാണ് ബോട്ടിലെ 9 പേരെയും രക്ഷപ്പെടുത്തിയത്. പിന്നീട് കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിക്കുകയായിരുന്നു. കോസ്റ്റ്ഗാര്‍ഡ് കപ്പലെത്തിയാണ് മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞത്തേക്ക് കൊണ്ടുവന്നത്. സംഭവത്തില്‍ ഷിപ്പിങ് ഡയറക്ടറല്‍ ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

0
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ...

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...