മത്സ്യബന്ധനത്തിനിടെ നടുക്കടലിൽ എഞ്ചിൻ തകരാറിലായി ; പന്ത്രണ്ടോളം തൊഴിലാളികൾ അത്ഭുതകരമായി നീന്തി രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മത്സ്യബന്ധനത്തിനിടെ നടുക്കടലിൽ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് ബോട്ട് അപകടത്തിൽപ്പെട്ടു. കൊല്ലം കാവനാട് സ്വദേശി ശരവണന്‍റെ ഉടമസ്ഥതയിലുള്ള ‘വേളാങ്കണ്ണി മാത’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ രാത്രി പന്ത്രണ്ടോടെ നീർക്കുന്നം പടിഞ്ഞാറ് മത്സ്യബന്ധനത്തിനിടെയാണ് എഞ്ചിൻ തകരാറിലായത്. ഇതോടെ നിയന്ത്രണം തെറ്റിയ ബോട്ട് കരയ്ക്കടിയുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന പന്ത്രണ്ടോളം തൊഴിലാളികൾ അത്ഭുതകരമായി നീന്തി രക്ഷപ്പെട്ടു. ബോട്ടിന്‍റെ അടിഭാഗം പൂർണമായി തകർന്ന് വെള്ളം കയറിയതിനാൽ മാറ്റാൻ കഴിയാത്ത സ്ഥിതിയാണ്.

മറ്റൊരു ബോട്ടിന്‍റെയും ജെസിബികളുടെയും സഹായത്താൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബോട്ടിലുണ്ടായിരുന്ന നാല് ലക്ഷത്തിൽപ്പരം രൂപയുടെ മത്സ്യവും അപകടത്തിൽ നഷ്ടപ്പെട്ടു. രണ്ടു വർഷം മുൻപാണ് ഉടമ ഈ ബോട്ട് നീറ്റിലിറക്കിയത്. ബോട്ട് തകർന്നതോടെ നിരവധി കുടുംബങ്ങളുടെ ഉപജീവനമാർഗം കൂടിയാണ് നിലച്ചത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...