താനൂര്‍: മലപ്പുറം താനൂര്‍ തൂവല്‍ തീരത്ത് ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ച സംഭവത്തില്‍ ബോട്ടുടമ നാസര്‍ അറസ്റ്റില്‍. കോഴിക്കോട് നിന്നാണ് നാസര്‍ അറസ്റ്റിലായത്. നരഹത്യാ വകുപ്പ് ചുമത്തി നാസറിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇയാളെ താനൂരിലേക്ക് കൊണ്ടുവന്നേക്കും. അപകടത്തിന് പിന്നാലെ നാസര്‍ ഒളിവില്‍ പോവുകയായിരുന്നു. ബോട്ട് ഓടിച്ചിരുന്നയാളും സഹായിയും കൂടി ഇനി പിടിയിലാകാനുണ്ട്.
നാസറിന്റെ സഹോദരന്‍ സലാമിനേയും അയല്‍വാസി മുഹമ്മദ് ഷാഫിയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നാസറിന്റെ മൊബൈല്‍ ഫോണും വാഹനവും ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ഇരുവരേയും പോലീസ് ചോദ്യം ചെയ്യുകയാണ്. കൊച്ചിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇവരെ പോലീസ് പിടികൂടുന്നത്.