കൊല്‍ക്കത്ത: ദി കേരള സ്റ്റോറി’ക്ക് പശ്ചിമ ബംഗാളില്‍ നിരോധനം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം അറിയിക്കുകയായിരുന്നു. സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ‘ദി കേരള സ്റ്റോറി’ നിരോധിക്കുമെന്ന് മമത പറഞ്ഞു. വിദ്വേഷം പ്രചരിപ്പിക്കുന്ന ‘ദി കേരള സ്റ്റോറി’ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബംഗാള്‍ സര്‍ക്കാറിന്റെ നടപടി.
ചിത്രത്തിന്റെ നിരോധനം ഉറപ്പാക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ”ആദ്യം അവര്‍ കശ്മീര്‍ ഫയലുകളുമായി വന്നു, ഇപ്പോള്‍ അത് കേരള സ്റ്റോറിയാണ്, പിന്നെ അവര്‍ ബംഗാള്‍ ഫയലുകള്‍ക്കായി പ്ലാന്‍ ചെയ്യുന്നു”- മമത ബാനര്‍ജി പറഞ്ഞു. ക്രമസമാധാന പ്രശ്നങ്ങളും പൊതുജന പ്രതികരണവും മോശമാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടിലെ മള്‍ട്ടിപ്ലക്സുകള്‍ ഞായറാഴ്ച മുതല്‍ വിവാദ ചിത്രത്തിന്റെ പ്രദര്‍ശനം റദ്ദാക്കിയിരുന്നു.