ബോണക്കാട് ഉള്‍ക്കാട്ടില്‍ കണ്ട മൃതദേഹം കന്യാകുമാരി സ്വദേശിയുടേത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിതുര ബോണക്കാട് ഉള്‍ക്കാട്ടില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. കന്യാകുമാരി കല്‍ക്കുളം സ്വദേശി ക്രിസ്റ്റഫര്‍ പേബസ് (37) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു. ഇയാള്‍ മൂന്ന് മാസമായി കല്‍കുളത്ത് നിന്നും കേരളത്തില്‍ വന്നിട്ട്. ബോണക്കാട് താമസിക്കുന്ന അമ്മയുടെ അനുജത്തിയുടെ വീട്ടില്‍ ക്രിസ്റ്റഫർ ഇടയ്ക്ക് വരാറുണ്ടായിരുന്നു. രാധാമണിയുടെ വീട്ടില്‍ ഇടയ്ക്ക് വരുന്നത് കൊണ്ട് വീട്ടുകാര്‍ അന്വേഷിച്ചില്ല. ക്രിസ്മസിന് ശേഷം കല്‍കുളത്തെ വീട്ടില്‍ വന്നിട്ടില്ല എന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. ക്രിസ്റ്റഫറിന് ആശാരി ജോലിയായിരുന്നു. മൃതദേഹത്തിന് ഒരു മാസത്തില്‍ കൂടുതല്‍ പഴക്കമുണ്ട്.

അവിടെ നിന്നും കിട്ടിയ ബാഗില്‍ ആധാര്‍ കാര്‍ഡും മൊബൈലും കിട്ടിയിരുന്നു. അത് വെച്ചായിരുന്നു അന്വേഷണം. രാധാമണിയുടെ വീട്ടില്‍ കുറച്ച് നാള്‍ മുമ്പ് വന്നതായി മൊഴി ലഭിച്ചിരുന്നു. മദ്യപിക്കുന്ന ആള്‍ കൂടിയാണ് ക്രിസ്റ്റഫർ. മൃതദേഹത്തിന് സമീപത്ത് നിന്നും ഒരു ചെറിയ കുപ്പി കണ്ടെത്തിയിട്ടുണ്ട്. അത് വിഷമാണോയെന്ന് സംശയിക്കുന്നു. എങ്ങനെ മരണം സംഭവിച്ചുവെന്ന് പോസ്റ്റുമോര്‍ട്ടം കഴിഞ്ഞേ വ്യക്തമാകൂ. മൂന്ന് ഭാഗമായി അസ്ഥി രൂപത്തില്‍ ആണ് മൃതദേഹം കിട്ടിയത്. അതിനാൽ പോസ്റ്റുമോര്‍ട്ടത്തിന് കാലതാമസം വരും. അസ്ഥികള്‍ ലാബില്‍ അയയ്ക്കും. മൃഗങ്ങള്‍ ഉപദ്രവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നു. ദുരൂഹത തേടി വിതുര പോലീസും ഊർജിതമായി അന്വേഷിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...