നാട്ടുകാരുമായി വഴക്കിനൊടുവിൽ പോലീസ് വരുമെന്ന് ഭയന്ന് ആറ്റിൽചാടി ; 17കാരൻ്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആനത്തലവട്ടത്ത് ആറ്റിൽചാടിയ രണ്ടംഗസംഘത്തിലെ കാണാതായ 17കാരൻ്റെ മൃതദേഹം ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിലെ സ്കൂബാ ടീം കണ്ടെത്തി. ചിറയിൻകീഴ് ആനത്തലവട്ടം കല്ലുകുഴി വിളയിൽവീട്ടിൽ നിഖിൽ രാജേഷി(17)ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ഒപ്പമുണ്ടായിരുന്ന ചിറയിൻകീഴ് അരയതുരുത്തി സ്വദേശി ജിൻസ(21)നെ നാട്ടുകാരും സമീപവാസികളും ചേർന്നു രക്ഷപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് 6.30നായിരുന്നു സംഭവം. ശിവൻനടയിൽ നാട്ടുകാരുമായുണ്ടായ വഴക്കിനെത്തുടർന്ന് പോലീസ് വരുമെന്നു ഭയന്നാണ്‌ നിഖിലും സുഹൃത്ത് ചിറയിൻകീഴ് അരയതുരുത്തി സ്വദേശി ജിൻസനും ചേർന്ന് ആറ്റിൽ ചാടിയത്. ഇതിനിടെയാണ് നിഖിൽ രാജേഷിനെ കാണാതായത്.

ആദ്യ ദിവസം തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. വെള്ളിയാഴ്ചത്തെ തെരച്ചിലിനൊടുവിൽ സമീപത്തെ തുരുത്തിനടുത്ത് നിന്നും മൃതദേഹം കണ്ടെത്തി.ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണ്ഡല പുനർനിർണയ ബിൽ അവതരിപ്പിച്ചാൽ തമിഴ്‌നാട്ടിൽ അതിനെ ശക്തമായി ചെറുക്കുമെന്ന് ടിവികെയും ഡിഎംകെയും

0
ചെന്നൈ: പാർലമെന്‍റിൽ മണ്ഡല പുനർനിർണയ (ഡിലിമിറ്റേഷൻ) ബിൽ അവതരിപ്പിച്ചാൽ തമിഴ്‌നാട്ടിൽ അതിനെ...

അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള തർക്കത്തിനിടെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ...

ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ വിജയാഘോഷങ്ങൾക്ക് നിയന്ത്രണവുമായി പോലീസ്

0
കോഴിക്കോട്: ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ വിജയാഘോഷങ്ങൾക്ക് നിയന്ത്രണവുമായി പോലീസ്. ആഘോഷം...

വൈദ്യുതി പ്രതിസന്ധി രൂക്ഷം : ഉത്പാദനം കൂട്ടി മൂലമറ്റം വൈദ്യുതിനിലയം

0
ഇടുക്കി : വൈദ്യുതി പ്രതിസന്ധിക്ക് പിന്നാലെ ഉത്പാദനം കൂട്ടി മൂലമറ്റം വൈദ്യുതിനിലയം....