ഇടുക്കി മുതിരപ്പുഴയാർ ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തിൽ കാണാതായ വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

രാജാക്കാട് : ഇടുക്കി മുതിരപ്പുഴയാർ ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തിൽ കാണാതായ വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി. ഹെദ്രബാദ് സ്വദേശിയായ സന്ദീപ് (20) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. സന്ദീപ് ഉള്‍പ്പെടെ അഞ്ചംഗ സംഘം മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം തിരികെ ശ്രീനാരായണപുരം വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. പുഴ മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച സന്ദീപ് കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീഴുകയായിരുന്നു.

അടിയൊഴുക്ക് കൂടുതലുള്ള സ്ഥലമായതിനാല്‍‌ സന്ദീപ് പെട്ടന്ന് മുങ്ങിത്താഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്സും സ്കൂമ്പാ ടീമും തെരച്ചില്‍ നടത്തിയെങ്കിലും ആദ്യം മൃതദേഹം കണ്ടെത്താനായില്ല. തുടര്‍ന്ന് തൊടുപുഴയില്‍ നിന്നും സ്കൂബ ടീമംഗങ്ങളും സ്ഥലത്തെത്തി നടത്തിയ തെരച്ചിലൊനടുവിലാണ് സന്ദീപിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ നടപടികള്‍ക്ക് ശേഷം സന്ദീപിന്‍റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...