ഗാസയിൽ പലായനത്തിനിടെ കാണാതായ കുഞ്ഞിന്റെ ജഡം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ജറുസലേം : ഗാസ സിറ്റിയിൽ നിന്നു പലായനം ചെയ്യുന്നതിനിടെ ഇസ്രയേൽ ആക്രമണത്തെ തുടർന്ന് കാണാതായ ആറു വയസ്സുകാരി ഹിന്ദ് റജബിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെയും കുഞ്ഞിനെ രക്ഷിക്കാൻ പുറപ്പെട്ട സന്നദ്ധപ്രവർത്തകരുടെയും മൃതദേഹങ്ങളും ശനിയാഴ്ച കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഹിന്ദിന്റെയും മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് ഹിന്ദും കുടുംബവും ഇസ്രയേലിന്റെ ആക്രമണത്തിൽപ്പെടുന്നത്. കുടുംബാംഗങ്ങൾക്കൊപ്പം തെക്കൻ ഗാസയിലേക്കു കാറിൽ പോകവേ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഹിന്ദ് ഒഴികെ കാറിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. സഹായം തേടി കുഞ്ഞ് അധികൃതർക്ക് ഫോൺ ചെയ്തു. കുട്ടിയെ തിരഞ്ഞ് പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയിലെ യൂസഫ് സെയ്നോയും അഹ്മദ് അൽ മദൂനും പുറപ്പെട്ടെങ്കിലും ഇവരെയും കാണാതായി.

കാറിൽ മൃതദേഹങ്ങൾക്കിടയിലിരുന്നു കണ്ണീരോടെ ഹിന്ദ് നടത്തിയ ഫോൺ വിളിയുടെ ശബ്ദരേഖ റെഡ് ക്രസന്റ് സൊസൈറ്റി പുറത്തുവിട്ടിരുന്നു. ‘എനിക്ക് പേടിയാകുന്നു, എന്നെ കൊണ്ടുപോകാൻ ആരെയെങ്കിലും വരൂ’ എന്നായിരുന്നു കുഞ്ഞിന്റെ അഭ്യർഥന. മൃതദേഹങ്ങൾക്ക് നടവിലിരുന്ന് കുഞ്ഞ് മൂന്ന് മണിക്കൂറോളം സഹായത്തിനായി കാത്തിരുന്നു. തുടർന്നായിരുന്നു മരണം. ഗാസ സിറ്റിയിലെ ടെൽ അൽ-ഹവ പ്രദേശത്തെ പെട്രോൾ സ്റ്റേഷന് സമീപമാണ് ഹിന്ദിനെ രക്ഷിക്കാൻ പുറപ്പെട്ട സന്നദ്ധ പ്രവർത്തകരുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെയും കുടുംബത്തെയും കൊലപ്പെടുത്തിയത് ഇസ്രയേലിന്റെ ഭീകരമായ കുറ്റകൃത്യമാണെന്ന് ഹമാസ് കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...