മത്സ്യബന്ധനത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കായംകുളം: കണ്ടല്ലൂരില്‍ മത്സ്യബന്ധനത്തിനായി പോയി കാണാതായ യുവാവിന്റെ മൃതദേഹം കായംകുളം കായലില്‍ നിന്ന് കണ്ടെത്തി. പുതിയവിള പട്ടോളി മാര്‍ക്കറ്റ് കന്നേല്‍ പുതുവേല്‍ സോമന്റെ മകന്‍ സുജിത്തി(36)ന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വള്ളത്തില്‍ മത്സ്യബന്ധനത്തിനായി പോയ സുജിത്ത് തിരികെ എത്താന്‍ വൈകിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പട്ടോളി മാര്‍ക്കറ്റ് കടവിനു സമീപം സുജിത്തിന്റെ വള്ളം കമിഴ്ന്നു കിടക്കുന്നതായി കണ്ടെത്തിയിരുന്നു.

വല പകുതി നീട്ടിയ നിലയിലുമായിരുന്നു. തുടര്‍ന്ന് നാട്ടുകാരും കായംകുളത്തു നിന്നും ഹരിപ്പാട് നിന്നുമെത്തിയ അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് മണിക്കൂറുകളോളം കായലില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് സ്‌കൂബാ ടീമും എത്തി തിരഞ്ഞെങ്കിലും വൈകുന്നേരത്തോടെ നിര്‍ത്തി. തുടര്‍ന്ന് ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ തുടര്‍ന്നപ്പോഴാണ് മൃതദേഹം കണ്ടുകിട്ടിയത്. ആലപ്പുഴ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. വിദേശത്തു ജോലിയുണ്ടായിരുന്ന സുജിത്ത് മൂന്നു മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഭാര്യ: മാളു. മകള്‍: ജാനകി (6).

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...