കോഴിക്കോട് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി ; മാതാവ് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മദര്‍ ഓഫ് ഗോഡ് കത്തീഡ്രല്‍ പള്ളിയുടെ പുറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. കൊഴിഞ്ഞാമ്പാറ സ്വദേശിനി ഫ്രാങ്കോയുടേതാണ് കുഞ്ഞ്. പള്ളിയില്‍ വെച്ച് പ്രസവിച്ച് ശേഷം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. ഫ്രാങ്കോയെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ ഫ്രാങ്കോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിസിടിവിയില്‍ ഫ്രാങ്കോയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. പൊക്കിള്‍ക്കൊടിയോട് കൂടിയാണ് മൃതദേഹം കണ്ടെത്തിയത്. ആറ് മാസം വളര്‍ച്ചയെത്തിയ കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. പള്ളിയുടെ പുറകിലെ വരാന്തയിലായിരുന്നു മൃതദേഹം.

പള്ളിയുടെ മറ്റ് വശങ്ങളില്‍ സിസിടിവി ഉണ്ടെങ്കിലും വരാന്തയുടെ സിസിടിവി ഇല്ലാത്ത ഭാഗത്താണ് ഫ്രാങ്കോ കുഞ്ഞിനെ പ്രസവിച്ചത്. പാലക്കാട് നിന്നെത്തിയ തീര്‍ത്ഥാടക സംഘമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഉടന്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസും ഫോറന്‍സിക് സംഘവും സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...