ബിഡിഎസ്‌ വിദ്യാർഥി നിധിൻ രാജിന്റെ മരണം : അധ്യാപകർ ഒളിവിൽ തന്നെ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകർ ഒളിവിൽ തന്നെ. ഡോ എം കെ റാം, ഡോ സംഗീത നമ്പ്യാർ എന്നിവരാണ് ഒളിവിൽ തുടരുന്നത്. അതേ സമയം നിതിൻ രാജ് സുഹൃത്തിനോട് സംസാരിക്കുന്ന പുതിയ ശബ്‌ദ സന്ദേശവും പുറത്ത് വന്നു. ചില അധ്യാപകരിൽ നിന്ന് നിതിൻ രാജിന് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നു എന്ന് വ്യക്തമാകുന്നതാണ് ശബ്‌ദ സന്ദേശം. എന്ത് വന്നാലും പഠനം പൂർത്തിയാക്കുമെന്നും ഡോക്ടറാകുമെന്നുമാണ് നിതിൻ സുഹൃത്തിനോട് പറയുന്നത്. അതേ സമയം ആരോപണ വിധേയരായ അധ്യാപകർ ഡോ റാമും ഡോ സംഗീത നമ്പ്യാരും ഒളിവിൽ തുടരുകയാണ്. ഇവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.

വ്യാഴാഴ്ച അന്വേഷണ സംഘം നിതിൻരാജിൻ്റെ സഹപാഠികളുടെ മൊഴിയെടുക്കും. അവസാന വർഷ വിദ്യാർത്ഥികൾ ക്ലാസ്സ് ബഹിഷ്കരണ സമരം തുടരുകയാണ്. വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡോ റാമിനെ പുറത്താക്കാൻ മാനേജ്മെൻ്റ് തീരുമാനമെടുക്കിട്ടുണ്ടെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല. ശക്തമായ പ്രതിഷേധത്തിനൊടുമിലാണ് മുഖം രക്ഷിക്കലിൻ്റെ ഭാഗമായി ഡോ റാമിനെതിരെ നടപടിയെടുക്കാൻ മാനേജ്മെൻ്റെ തീരുമാനിച്ചത്. എന്നാൽ മരണത്തിൽ സംശയമുണ്ടെന്നും എന്ത് ചികിത്സയാണ് നിതിന് നൽകിയതെന്ന് വ്യക്തമാക്കണമെന്നും നിതിൻരാജിൻ്റെ കുടുംബവും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...