കൊല്ലത്ത് ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ മദ്യപിച്ച് നൃത്തം ചെയ്തയാൾക്ക് മർദ്ദനം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം ആശ്രാമത്ത് ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ മദ്യപിച്ച് നൃത്തം ചെയ്തയാൾക്ക് മർദ്ദനം. തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ 57 കാരൻ ബാലചന്ദ്രനെയാണ് പ്ലാസ്റ്റിക് കസേര കൊണ്ട് ഒരാൾ ആക്രമിച്ചത്. ആക്രിപെറുക്കി വിറ്റ് റോഡരികിൽ കിടക്കുന്നയാളാണ് ബാലചന്ദ്രൻ. പരാതി ഇല്ലാത്തതിനാൽ പോലീസ് കേസ് എടുത്തിട്ടില്ല. ആശ്രാമത്തെ ക്ഷേത്രോത്സവത്തിൽ ഗാനമേള നടക്കുകയായിരുന്നു. കാണികൾക്ക് ഇടയിലൂടെ ഗാനമേളയിലെ പാട്ടിന് നൃത്തം ചെയ്ത് ബാലചന്ദ്രൻ മുന്നോട്ട് കയറി. മദ്യലഹരിയിൽ ആയിരുന്നു 57 കാരനായ ബാലചന്ദ്രൻ. സ്‌റ്റേജിന് മുന്നിലേക്ക് എത്തിയ വ്യക്തി പ്ലാസ്റ്റിക് കസേര കൊണ്ട് ബാലചന്ദ്രനെ അടിച്ചു. മർദ്ദനത്തിൽ മുഖത്തിന് പരിക്കേറ്റു. തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയാണ് ബാലചന്ദ്രൻ.

കൊല്ലം നഗരത്തിൽ ആക്രിപെറുക്കി വിറ്റ് കഴിയുന്ന ബാലചന്ദ്രൻ റോഡ് അരികിലാണ് കിടക്കുന്നത്. മർദ്ദന ദൃശ്യം സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ വ്യാപക രോഷമാണ് ഉയരുന്നത്. മദ്യപിച്ച് നൃത്തം ചെയ്തയാളെ പിടിച്ചു മാറ്റുന്നതിന് പകരം കസേര കൊണ്ട് അടിച്ചത് ക്രൂരതയാണെന്നും നടപടി വേണമെന്നുമാണ് ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...