പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ കാണാതായ കാണിപ്പൊന്ന് തിരികെ ലഭിച്ചു ; കൈനീട്ടമെന്ന് തെറ്റിദ്ധരിച്ച് പോക്കറ്റിലാക്കിയെന്ന് ഭക്തൻ

For full experience, Download our mobile application:
Get it on Google Play

പന്തളം : വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ വിഷുദിനത്തിൽ കാണാതായ കാണിപ്പൊന്ന് തിരികെ ലഭിച്ചു. കൈനീട്ടമെന്ന് തെറ്റിദ്ധരിച്ച് പോക്കറ്റിലാക്കിയ മുളമ്പുഴ സ്വദേശിയായ ഭക്തനിൽ നിന്നാണ് കാണിപ്പൊന്ന് കണ്ടെടുത്തത്. വിഷു ദിനത്തിൽ രാവിലെ തിരുവാഭരണ ദർശനത്തിനിടെയാണ് സംഭവം. പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്ര വിഗ്രഹത്തിൽ ചാർത്തി വിഷുക്കണി ദർശനം ഒരുക്കിയിരുന്നു. പുലർച്ചെ നാലര മുതൽ ദർശന സൗകര്യമുണ്ടായിരുന്നു. രാവിലെ ആറുമണിയോടെ ദർശനത്തിനെത്തിയ മുളമ്പുഴ സ്വദേശിയായ ഭക്തൻ, അശ്വാരൂഢനായ അയ്യപ്പന്റെ രൂപമുള്ള കാണിപ്പൊന്ന് കൈയിൽ വാങ്ങി പോക്കറ്റിലിടുകയായിരുന്നു. ഭക്തർക്ക് തൊഴുത് വണങ്ങാനായി കാണിപ്പൊന്ന് കൈയിൽ നൽകുന്നത് ക്ഷേത്രത്തിലെ പതിവാണ്. മറ്റൊരു ഭക്തൻ കാണിപ്പൊന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഇത് തിരികെ ലഭിച്ചില്ലെന്ന് വ്യക്തമായത്.

കാണിപ്പൊന്ന് കാണാതായതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ നിന്നാണ് മുളമ്പുഴ സ്വദേശിയെ തിരിച്ചറിഞ്ഞത്. ഇയാളുടെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോൾ വിഷു കൈനീട്ടമായി ക്ഷേത്രത്തിൽ നിന്ന് നൽകിയതാണെന്ന് കരുതി പോക്കറ്റിലാക്കി വീട്ടിലെ പൂജാമുറിയിൽ വെച്ചുവെന്ന് ഭക്തൻ പോലീസിനോട് പറഞ്ഞു. തുടർന്ന് ഇയാളെയും കൂട്ടി പോലീസ് ക്ഷേത്രത്തിലെത്തുകയും കാണിപ്പൊന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് കൈമാറുകയും ചെയ്തു. ദേവസ്വം ബോർഡ് അധികൃതർക്കും പന്തളം കൊട്ടാരം നിർവാഹക സമിതി അംഗങ്ങൾക്കും പരാതിയില്ലാത്തതിനാൽ ഇയാളെ വെറുതെ വിട്ടു. കാണിപ്പൊന്നിന് തൂക്കം കുറവാണെങ്കിലും തിരുവാഭരണങ്ങളോടൊപ്പം കണക്കാക്കുന്നതിനാൽ ഇതിന് വലിയ മൂല്യമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....