കോന്നി മെഡിക്കൽ കോളേജിലെത്തുന്നവർക്ക് കുടിവെള്ളം ലഭ്യമാകുന്നില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്ക് കാത്തിരിപ്പിനായി അനുവദിച്ച ഇരിപ്പിടങ്ങൾക്ക് അരികിൽ കുടിവെള്ളം ലഭ്യമാകുന്നില്ലെന്ന് പരാതി. ഓ.പി ടിക്കറ്റ് എടുക്കുന്ന ഭാഗത്താണ് ജനങ്ങൾക്ക് ഇരിക്കുവാനായി ഇരിപ്പിടങ്ങൾ സ്ഥാപിച്ചത്. എന്നാൽ കൊടും ചൂടിൽ ഇവിടെയെത്തുന്ന രോഗികൾക്ക് ആവശ്യമായ കുടിവെള്ള സംവിധാനം ഒരുക്കുവാൻ അധികാരികൾ തയ്യാറായിട്ടില്ല. ദിവസവും നൂറുകണക്കിന് ആളുകളാണ് കോന്നി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തുന്നത്.

മരുന്നുകൾ വാങ്ങുവാനും ഓ.പി ടിക്കറ്റ് എടുക്കുവാനുമായി ആളുകൾക്ക് മണിക്കൂറുകളോളം ഈ സ്ഥലങ്ങളിൽ ക്യൂ നിൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പ്രായമായവർ വരെ കൊടും ചൂടിൽ വെള്ളം ലഭിക്കാതെ മണിക്കൂറുകളോളം നിൽക്കേണ്ടിവരുന്ന അവസ്ഥ കോന്നി മെഡിക്കൽ കോളേജിൽ എത്തുന്നവർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനത്തിരക്കുള്ള സ്ഥാപനങ്ങളിൽ കുടിവെള്ളം ഒരുക്കണമെന്നാണ് സംസ്ഥാന സർക്കാർ നിർദേശം. എന്നാൽ കോന്നി മെഡിക്കൽ കോളേജിൽ മാത്രം ഈ സംവിധാനം ഒരുക്കുന്നില്ലെന്നാണ് രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും പരാതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...