മേഘാലയയിൽ ഹണിമൂണ്‍ ആഘോഷിക്കാൻ പോയി കാണാതായ ദമ്പതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : മേഘാലയയിൽ ഹണിമൂണ്‍ ആഘോഷിക്കാൻ പോയി കാണാതായ ദമ്പതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇൻഡോർ സ്വദേശി രാജാ രഘുവംശിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഭാര്യ സോനത്തിനായുള്ള തെരച്ചിൽ തുടരുകയാണ്. മെയ് 23നാണ് ചിറാപുഞ്ചിയിൽ വെച്ച് ഇരുവരെയും കാണാതായത്. മൃതദേഹം രാജ രഘുവംശിയുടേതാണെന്ന് സഹോദരൻ വിപിൻ രഘുവംശി തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. സോനത്തെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് ഇൻഡോർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജേഷ് കുമാർ ത്രിപാഠി പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

30കാരനായ രാജ രഘുവംശി വ്യവസായിയാണ്. മെയ് 11 ന് വിവാഹിതരായ രാജവും സോനവും മെയ് 20 നാണ് ഗുവാഹത്തിയിലേക്ക് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. മെയ് 23ന് ചിറാപുഞ്ചിയിൽ എത്തിയപ്പോൾ ദമ്പതികൾ വീട്ടിൽ വിളിച്ച് സംസാരിച്ചിരുന്നു. പിന്നീട് ഒരു വിവരവും ഇല്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ദമ്പതികളെ തട്ടിക്കൊണ്ടുപോയതാവാമെന്ന സംശയം ബന്ധുക്കൾ ഉന്നയിച്ചിരുന്നു. പ്രദേശത്തെ ഹോട്ടൽ ജീവനക്കാർക്കും ഇരുചക്ര വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നവർക്കും പങ്കുണ്ടാവാമെന്ന സംശയവും കുടുംബം പങ്കു‌‌‌വെച്ചു. എന്താണ് സംഭവിച്ചതെന്ന വ്യക്തമായ സൂചനകൾ ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കല്ലേലി – അച്ചന്‍കോവില്‍ റോഡില്‍ ഉച്ചയ്ക്ക് ശേഷമുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വനം വകുപ്പ്

0
കോന്നി : വനപാതയായ കല്ലേലി അച്ചന്‍കോവില്‍ റോഡില്‍ ഉച്ചയ്ക്ക് ശേഷമുള്ള വാഹന യാത്രയ്ക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
സെന്‍സസ് അവലോകനയോഗം ചേര്‍ന്നു സെന്‍സസ് പുരോഗതി വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്റെ അധ്യക്ഷതയില്‍...

സംസ്ഥാനത്ത് ഇന്നും പവർകട്ട് ഉണ്ടാകും ; കെ എസ് ഇ ബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പവർകട്ട് ഉണ്ടാകും എന്ന് അറിയിപ്പ്. വൈകുന്നേരത്തെ പീക്ക്...

പോക്സോ കേസ് പ്രതിക്ക് കഠിനതടവും പിഴയും : ശിക്ഷ വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക്...

0
അടൂര്‍ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കഠിനതടവും പിഴയും...