കേരളം ജാഗ്രതയിൽ ; കൊവിഡ് ബാധിച്ച് മരിച്ച 73 കാരിയുടെ മൃതദേഹം സംസ്കരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : കൊവിഡ്  ബാധിച്ച് മരിച്ച ചാവക്കാട് സ്വദേശി ഖദീജകുട്ടിയുടെ മൃതദേഹം സംസ്ക്കരിച്ചു. രാവിലെ അടിതിരുത്തി ഖബറിസ്ഥാനിലായിരുന്നു സംസ്കാരം. കൊവിഡ് അന്താരാഷ്ട്ര പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുക്കൊണ്ടായിരുന്നു സംസ്കാര ചടങ്ങുകൾ നടത്തിയത്.

ബുധനാഴ്ചയാണ് ഗുരുതരവസ്ഥയിലായിരുന്ന 73 കാരി ചാവക്കാട് ആശുപത്രിയിൽ മരിച്ചത്. മഹാരാഷ്ട്രയിൽ നിന്നാണ് ഇവർ കേരളത്തിൽ എത്തിയത്. പിന്നീട് നടന്ന സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഖദീജകുട്ടിയുടെ മകൻ ഉൾപ്പെടെ അഞ്ച് പേർ ക്വാറന്‍റീനിലാണ്. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവര്‍ക്കൊപ്പം വന്നവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

മുംബൈയിൽ നിന്ന് വന്ന ഇവര്‍ക്ക് നേരത്തെ പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ശ്വാസ തടസ്സവുമുണ്ടായിരുന്നുവെന്നും ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതെന്നുമാണ് വിവരം. സ്ഥിതി ഗുരുതരമായതിനാൽ ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റാനിരിക്കെയാണ് മരണം സംഭവിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...