ലോഡ്ജ്മുറിയില്‍ യുവതിയുടെ മൃതദേഹം; ഒപ്പംതാമസിച്ച യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍: യുവതിയെ ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ യുവതിക്കൊപ്പം മുറിയില്‍ താമസിച്ചിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ലോഡ്ജില്‍ ഞായറാഴ്ചയാണ് സംഭവം. ജിംനേഷ്യം പരിശീലകയായ ഗീതയെയാണ് ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ശരവണന്‍ എന്നയാള്‍ക്കൊപ്പമാണ് ഗീത വെള്ളിയാഴ്ച രാത്രി ലോഡ്ജില്‍ മുറിയെടുത്തത്. ശനിയാഴ്ച രാത്രി ശരവണന്‍ ലോഡ്ജില്‍നിന്ന് പുറത്തുപോയി. പിന്നീട് ലോഡ്ജിലെ ശുചീകരണത്തൊഴിലാളികള്‍ മുറി വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ചോരയില്‍ കുളിച്ചനിലയിലായിരുന്നു യുവതിയുടെ മൃതദേഹം. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഗീതയും ശരവണനും പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.’

കുടുംബങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇരുവരും രഹസ്യമായി വിവാഹംചെയ്തിരുന്നു. എന്നാല്‍ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ജിംനേഷ്യം പരിശീലകയായി ജോലിചെയ്യുന്ന ഗീത നഗരത്തിലെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച ശരവണനൊപ്പം യുവതി ലോഡ്ജിലേക്ക് വരികയായിരുന്നു. തുടര്‍ന്ന് ലോഡ്ജില്‍വെച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നാണ് പോലീസ് പറയുന്നത്. വഴക്കിനിടെ ശരവണന്‍ ഗീതയെ അടിച്ചെന്നും മര്‍ദനത്തിനിടെ ചുമരില്‍ തലയിടിച്ചാണ് യുവതിയുടെ മരണം സംഭവിച്ചതെന്നും പോലീസ് പറഞ്ഞു. ഗീത കൊല്ലപ്പെട്ടെന്ന് മനസിലായതോടെ ശരവണന്‍ ലോഡ്ജില്‍നിന്ന് മുങ്ങുകയായിരുന്നു. എന്നാല്‍ ഇയാളെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...