ന്യൂ മെക്സിക്കോ : ന്യൂമെക്സിക്കോയിലെ വൈറ്റ് സാന്‍ഡ്സ് സ്പേസ് ഹാര്‍ബറില്‍ ഇന്ത്യന്‍ സമയം രാവിലെ ഒന്‍പതരയോടെയാണ് സ്റ്റാര്‍ലൈനര്‍ എത്തിയത്. പ്രതീക്ഷിച്ചതിലും ആറ് മണിക്കൂര്‍ മുന്‍പ് പേടകം ലാന്‍ഡ് ചെയ്തു. ഇതിന്റെ വീഡിയോ നാസ കൊമേഷ്യല്‍ ക്രൂ എക്സില്‍ പങ്കുവെച്ചു. ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു സുനിത വില്യംസിനേയും ബാരി വില്മോറിനേയും വഹിച്ചുകൊണ്ട് ബോയിങ് സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്ക് കുതിച്ചത്. ക്രൂ ഫ്ളൈറ്റ് ടെസ്റ്റ് എന്നായിരുന്നു ദൗത്യത്തിന്റെ പേര്. നാസയും സ്വകാര്യ കമ്പനിയായ ബോയിംഗും സഹകരിച്ചുള്ള കന്നി ബഹിരാകാശ യാത്രയായിരുന്നു ഇത്. ജൂണ്‍ ആറിന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തി. എന്നാല്‍ പേടകത്തിന്റെ സര്‍വീസ് മൊഡ്യൂളിലെ റിയാക്ഷന് കണ്ട്രോള് ത്രസ്റ്ററുകളിലുണ്ടായ ഹീലിയം ചോര്‍ച്ച ദൗത്യത്തെ അനിശ്ചിതത്വത്തിലാക്കി. ബഹിരാകാശ യാത്രികരുടെ യാത്ര പ്രതിസന്ധിയിലായതോടെ എട്ട് ദിവസം നീണ്ട ദൗത്യം മാസങ്ങളോളം നീണ്ടു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1