സിപിഎമ്മിൻ്റെ ഒന്നാം നമ്പർ ശത്രു ബിജെപി : തോമസ് ഐസക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സിപിഎമ്മിൻ്റെ രാജ്യത്തെ ഒന്നാം നമ്പർ ശത്രു ബിജെപിയെന്ന് തോമസ് ഐസക്. കേരളത്തിൽ ആർഎസ്എസിനെ പ്രതിരോധിക്കുന്നത് സിപിഐഎമ്മാണ്. സിപിഐഎം, ആർഎസ്എസുമായി ഡീൽ ഉണ്ടാക്കി എന്ന ആരോപണം ജനങ്ങൾ മുഖവിലയ്ക്കെടുക്കില്ല. ആർഎസ്എസ് നേതാവിനെ കണ്ടു എന്ന് എഡിജിപി തന്നെ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദൂതനെങ്കിൽ തെളിവ് പ്രതിപക്ഷ നേതാവ് പുറത്ത് വിടട്ടെയെന്നും തോമസ് ഐസക് പറഞ്ഞു. എഡിജിപിയുടെ സന്ദർശനം സർക്കാർ അന്വേഷിക്കും. അന്വേഷിച്ച് റിപ്പോർട്ട് പുറത്തുവരട്ടെ, അതനുസരിച്ച് നിലപാട് സ്വീകരിക്കും. എഡിജിപി എന്നല്ല കേരളത്തിലെ ഒരാളും ആർഎസ്എസുമായി ചങ്ങാത്തം കൂടരുതെന്നാണ് സിപിഎം നിലപാട്. വ്യക്തികൾ ഒരു നേതാവിനെ സന്ദർശിക്കുന്നത് പാർട്ടിക്ക് നിയന്ത്രിക്കാനാകില്ല. സന്ദർശനത്തിൽ ചട്ടവിരുദ്ധമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അന്വേഷിച്ച് കണ്ടെത്തണം. അൻവറിന്റെ ആരോപണം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടില്ല. ഈ വിഷയത്തിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കാൻ ചിലർക്ക് താൽപര്യമുണ്ട്. അൻവർ സിപിഎം അംഗമല്ല. പാർട്ടി അച്ചടക്കം അൻവറിന് ബാധകമല്ല. ആർഎസ്എസ്സിന് വിടുപണി ചെയ്തവർ സിപിഎമ്മിന് മുകളിൽ കുതിര കയറാൻ വരുന്നുവെന്നും എഡ‍ിജിപി എം ആർ അജിത്ത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തോമസ് ഐസക് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...