ബൊലേറോയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : രാജാക്കാട് പന്നിയാർകുട്ടിക്കു സമീപം കുളത്രക്കുഴിയിൽ ബൊലേറോയും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ രാജകുമാരി സ്വദേശി പട്ടരുമടത്തിൽ സനു വർഗ്ഗീസാണ് മരിച്ചത്. രാവിലെ 7.15 നാണ് അപകടം നടന്നത്. അടിമാലി ഭാഗത്തുനിന്ന് വന്ന സനു സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ബൊലേറോയിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചു തന്നെ സനു മരിച്ചു.

ഇടിയുടെ ആഘാതത്തിൽ ബൊലേറോ മറിഞ്ഞു സമീപത്തെ റബർ മരത്തിൽ തങ്ങിനിന്നു. കാ‍ർ മരത്തിൽ തങ്ങിനിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. ബോലേറോയിൽ സഞ്ചരിച്ചിരുന്നവർ രാജാക്കാട് നിന്ന് രണ്ട് പ്രായമായ കുട്ടിയുമായി ആശുപത്രിയിൽ പോകും വഴിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇവരെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജാക്കാട് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. താലൂക്ക് അടുപത്രിയിൽ എത്തിച്ച സാനുവിന്റെ മൃതദേഹം പേസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

0
​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക്...

പാർലമെൻ്റ് സ്ട്രീറ്റിലെ വിജയം ; കൂടുതൽ കേസുകൾ ഏറ്റെടുക്കാൻ രാഹുൽ ​ഗാന്ധി

0
ന്യൂഡൽഹി : പ‍ാലമെൻ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഇന്നലെ നടത്തിയ ധർണ...