കൊവിഡ് പരിശോധനയ്ക്ക് യുവതിയുടെ സ്വകാര്യ ഭാഗത്തുനിന്ന് ശ്രവം എടുത്തു ; ലാബ് ടെക്നീഷ്യന് 10 വർഷം തടവ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : കൊവിഡ് പരിശോധനയ്ക്ക് മൂക്കിൽ നിന്ന് ശ്രവം എടുക്കുന്നതിന് പകരം യുവതിയുടെ സ്വകാര്യ ഭാഗത്തുനിന്ന് ശ്രവം എടുത്ത ലാബ് ടെക്നീഷ്യന് കോടതി വിധിച്ചത് 10 വർഷം തടവ് ശിക്ഷ. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം നടന്നത്. സ്വകാര്യ ഭാഗത്തുനിന്ന് വേണം ശ്രവം എടുക്കാനെന്ന് പറഞ്ഞ് യുവതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ കൃത്യം ചെയ്തത്. യുവതിയുടെ പരാതിയിൽ 2020 ജൂലെെ 30 നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

അമരാവതിയിലെ ഒരു മാളിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പേരിൽ എല്ലാ ജീവനക്കാരോടും ടെസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് യുവതി ലാബിലെത്തിയത്. കൊവിഡ് പരിശോധനയ്ക്കായി ശ്രവം എടുക്കുന്നത് തൊണ്ടയിൽ നിന്നോ മൂക്കിൽ നിന്നോ ആണ്. എന്നാൽ ഇവിടെ യുവതിക്ക് പോസിറ്റീവ് ആണെന്നും കൂടുതൽ പരിശോധനകൾക്കായി സ്വകാര്യ ഭാഗത്തുനിന്ന് ശ്രവം എടുക്കണമെന്നും ലാബ് ടെക്നീഷ്യൻ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ സ്ത്രീ സംഭവം തന്റെ സഹോദരനെ അറിയിച്ചു. സഹോദരൻ ഒരു ഡോക്ടറോട് സംസാരിച്ചതോടെയാണ് ലാബ് ടെക്നീഷ്യന്റെ കള്ളം വെളിച്ചത്തായത്. അത്തരമൊരു കൊവിഡ് പരിശോധന നിലവിൽ നടത്തുന്നില്ലെന്ന് ഡോക്ടർ അറിയിച്ചു. ഇതോടെ യുവതി ലാബ് ടെക്നീഷ്യനെതിരെ പരാതി നൽകി. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് 2020 ജൂലൈ 30 ന് ഇയാളെ അറസ്റ്റ് ചെയ്തു. 12 സാക്ഷികളാണ് കോടതിയിൽ ഹാജരായത്. പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഇയാളെ 10 വർഷത്തേക്ക് ശിക്ഷിക്കുകയായിരുന്നു. പീഡനക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കൾ

0
പട്ന: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി....

അർജുൻ ആയങ്കിക്ക് ജാമ്യം ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പോലീസ്

0
കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ...

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...