വിപണിയിലെ താരമായി ബൊലേറോ നിയോ

For full experience, Download our mobile application:
Get it on Google Play

8.48 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയില്‍ എത്തിയ വാഹനത്തിന് മികച്ച പ്രതികരണമാണ് വിപണിയില്‍ ഉണ്ടായത്. പുറത്തിറങ്ങി മൂന്ന് ആഴ്‍ചകൾക്കകം പുത്തന്‍ ബൊലേറോയെ തേടി 5,500-ൽ അധികം ബുക്കിംഗുകളാണ് മഹീന്ദ്രയുടെ ബൊലോറോ നിയോ സ്വന്തമാക്കിയത്.

കഴിഞ്ഞ മാസം അവസാനത്തോടെയാണ് ഈ വാഹനം വിപണിയില്‍ അവതരിപ്പിച്ചത്. സബ്-4 മീറ്റര്‍ ശ്രേണിയില്‍ ഏഴ് സീറ്റര്‍ എസ്.യു.വിയായാണ് ബൊലേറൊ നിയോ എത്തിയിട്ടുള്ളത്.സംയോജിത എൽഇഡി ഡിആർഎല്ലുകളുള്ള സ്ക്വയർ ഹെഡ്‌ലാമ്പുകൾ, സൈഡ് ബോഡിയിൽ ബ്ലാക്ക് ക്ലാഡിംഗ്, ടെയിൽ ഗേറ്റ് ഘടിപ്പിച്ച സ്പെയർ വീൽ എന്നിവ X-ആകൃതിയിലുള്ള ബോഡി-കളർ കവറിനൊപ്പം നിയോയ്ക്ക് സിഗ്നേച്ചർ ലുക്കാണ് നൽകുന്നത്.  ബോക്സി രൂപം നല്‍കിയാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ബൊലേറൊയില്‍ നിന്ന് വ്യത്യസ്തമായി ക്രോമിയം ലൈനുകള്‍ നല്‍കിയുള്ള ഗ്രില്ല്, ന്യൂജെന്‍ ഭാവം ഒരുക്കുന്ന ഹെഡ്ലൈറ്റ്, ഡി.ആര്‍.എല്‍, ഫോഗ്, കരുത്തന്‍ ബോണറ്റ് എന്നിവ ചേര്‍ന്നതാണ്.

എം. ഹോക്ക് 1.5 ലിറ്റര്‍ മൂന്ന് സിലിന്‍ഡര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് നിയോയിലുള്ളത്. 100 ബി.എച്ച്‌.പി. കരുത്തും 260 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ നല്‍കുന്നത്. 5 സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍. നാല് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 8.48 ലക്ഷം രൂപ മുതല്‍ 9.99 ലക്ഷം രൂപ വരെയാണ് വിപണി വില.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...