ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത് (50) അന്തരിച്ചു. കരള്‍ രോഗത്തെത്തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. വെന്റിലേറ്റര്‍ സഹായത്തോടെയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി അദ്ദേഹം ജീവന്‍ നിലനിര്‍ത്തിയിരുന്നത്. മോഹന്‍ലാലിന്റെ മലയാള ചിത്രം ദൃശ്യം അതേ പേരില്‍ അജയ് ദേവ്ഗണ്‍, താബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹിന്ദിയില്‍ സംവിധാനം ചെയ്തത് നിഷികാന്തായിരുന്നു.

ഇര്‍ഫാന്‍ ഖാന്‍ നായകനായ മദാരി, ജോണ്‍ എബ്രഹാം നായകനായ ഫോഴ്‌സ്, മുംബൈ മേരി ജാന്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. മറാഠി ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി കരള്‍രോഗബാധിതനായി ചികില്‍സയിലായിരുന്നു. ജൂലൈ 31നാണ് അദ്ദേഹത്തെ ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി. ശ്വാസകോശസംബന്ധമായ തകരാറുകളുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മഞ്ഞപ്ര...

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...