ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.20 കോ​ടി​യും പി​ന്നി​ട്ട് കു​തി​ക്കു​ന്നു…..

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍ : ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.20 കോ​ടി​യും പി​ന്നി​ട്ട് കു​തി​ക്കു​ന്നു. ഔദ്യോ​ഗി​ക കണക്കുകള്‍ പ്ര​കാ​രം 2,20,35,263 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സര്‍വകലാ​ശാ​ല, വേ​ള്‍​ഡോ​മീ​റ്റ​ര്‍ എ​ന്നി​വ​യു​ടെ ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ചാ​ണി​ത്.

ലോ​ക​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലും ഗ​ണ്യ​മാ​യ വ​ര്‍​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആറായി​ര​ത്തോ​ളം പേ​ര്‍​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. ഇ​തോ​ടെ കോവി​ഡി​നു മു​ന്നി​ല്‍ പൊ​ലി​ഞ്ഞ ജീ​വ​നു​ക​ള്‍ 7,76,830 ആ​യി. 1,47,75,187 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേടാനായത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന ആ​ദ്യ 10 രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ ഇ​നി പറയും​വി​ധ​മാ​ണ്. അ​മേ​രി​ക്ക- 56,11,152 , ബ്ര​സീ​ല്‍- 33,63,235, ഇ​ന്ത്യ- 27,01,604, റ​ഷ്യ- 9,27,745, ദ​ക്ഷി​ണാ​ഫ്രി​ക്ക- 5,89,886, പെ​റു- 5,35,946, മെ​ക്സി​ക്കോ- 5,22,162, കൊ​ളം​ബി​യ- 4,76,660, ചി​ലി- 3,87,502, സ്പെ​യി​ന്‍- 3,82,142.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം അ​മേ​രി​ക്ക- 1,73,688, ബ്ര​സീ​ല്‍- 1,08,654 , ഇ​ന്ത്യ- 51,925, റ​ഷ്യ- 15,740, ദ​ക്ഷി​ണാ​ഫ്രി​ക്ക- 11,982, പെ​റു- 26,281, മെ​ക്സി​ക്കോ- 56,757, കൊ​ളം​ബി​യ- 15,372, ചി​ലി- 10,513, സ്പെ​യി​ന്‍- 28,646.

ഇ​തി​നു പു​റ​മേ മ​റ്റ് ര​ണ്ട് രാ​ജ്യ​ങ്ങ​ളി​ല്‍ കൂ​ടി കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ്. എ​ട്ടു രാ​ജ്യ​ങ്ങ​ളി​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ്. ഒ​രു ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ര്‍ വൈ​റ​സ് ബാ​ധി​ത​രാ​യു​ള്ള ഒ​ന്‍​പ​ത് രാജ്യങ്ങ​ളും നി​ല​വി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി...

0
പൂനെ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന...

വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

0
കാസർകോട്: കുമ്പളയിൽ വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ...

ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരനായ അടൂർ സ്വദേശിയുടെ ജനനേന്ദ്രിയം തകർത്തെന്ന് പരാതി

0
പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരന്റെ ജനനേന്ദ്രിയം...

നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി...