പാർലമെന്റിൽ ബോംബ് ഭീഷണി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പാർലമെന്റിൽ ബോംബ് ഭീഷണി. ഖലിസ്താൻ നാഷണൽ ആർമിയുടെ പേരിലാണ് ഭീഷണി സന്ദേശമെത്തിയത്.ഫെബ്രുവരി 13ന് ഉച്ചക്ക് 1.11 ന് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി. അഫ്സൽ ഗുരുവിന്റെ ഓർമയ്ക്ക് വേണ്ടി ഡൽഹി ഖലിസ്താൻ ആകുമെന്നും സന്ദേശത്തിൽ പറയുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഡൽഹി പോലീസിന് ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിക്കുന്നത്. പാർലമെന്റിന് പുറമെ ഡൽഹിയിലെ 10 സ്കൂളുകളിലും ബോംബ് ഭീഷണി ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാവിലെ 8:30 നും 9:00 നും ഇടയിലാണ് ഭീഷണി ഇമെയിലുകൾ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.

മുന്നറിയിപ്പിനെ തുടർന്ന് ഡൽഹി പോലീസ്, അഗ്നിശമന സേന, ബോംബ് നിർവീര്യമാക്കൽ സ്ക്വാഡുകൾ എന്നിവ ഉടൻ തന്നെ ബാധിത സ്‌കൂളുകളിലേക്ക് പുറപ്പെട്ടു. സൗത്ത് ഡൽഹിയിൽ മൂന്ന് സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ലഭിച്ചു. ലോധി റോഡിലെ എയർഫോഴ്‌സ് സ്‌കൂൾ, കെആർ മംഗലം സ്‌കൂൾ, സാദിഖ് നഗറിലെ ദി ഇന്ത്യൻ സ്‌കൂൾ എന്നിവ ഇതിൽ ഉൾപ്പെടും. കഴിഞ്ഞ മാസങ്ങളിലും സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി ഉയർത്തി വ്യാജ സന്ദേശങ്ങൾ എത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...