സെക്രട്ടറിയേറ്റില്‍ ബോംബ് വെച്ചതായി വ്യാജഭീഷണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെക്രട്ടറിയേറ്റില്‍ ബോംബ് വെച്ചതായി വ്യാജഭീഷണി. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സെക്രട്ടറിയേറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് എത്തിയത്. ഇതേ തുടര്‍ടന്ന് ഉടന്‍ തന്നെ സെക്രട്ടറിയേറ്റിലും പരിസര പ്രദേശങ്ങളിലും വ്യാപക തിരച്ചില്‍ നടതുന്നു. പോലീസും ഡോഗ്-ബോംബ് സ്ക്വാഡുകള്‍ ഉള്‍പ്പെടുന്ന വന്‍ സംഘം മറിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ സന്ദേശം വ്യാജമാണെന്ന നിഗമനത്തിലെത്തുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാറനല്ലൂര്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സെക്രട്ടറിയേറ്റിന് പുറത്ത് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശമായിരുന്നു കണ്‍ട്രോള്‍ റൂമിലേക്ക് എത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അരമണിക്കൂറിനുള്ളില്‍ തന്നെ വിളിച്ചയാളെ കണ്ടെത്താന്‍ പോലീസിന് സാധിച്ചു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് വ്യാജ ഭീഷണി സന്ദേശം അയച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സെക്രട്ടറിയേറ്റില്‍ ബോംബ് വെച്ചതായുള്ള സന്ദേശം വാട്സാപ്പില്‍ കിട്ടിയെന്നും അത് പോലീസിനെ അറിയിച്ചതാണെന്നുമാണ് ഇയാള്‍ അവകാശപ്പെടുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് 112 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

0
കാസർകോട്: കാസർകോട് ജില്ലയിൽ ഓപറേഷൻ തൂഫാന്റെ ഭാഗമായി മഞ്ചേശ്വരം പൊലീസ്...

അപ്രതീക്ഷിതമായ വൈദ്യുതി മുടക്കം : ജില്ലയില്‍ ഇലക്‌ട്രിക് ഉപകരണങ്ങള്‍ നശിക്കുന്നതായി പരാതി

0
പത്തനംതിട്ട : പ്രഖ്യാപിത വൈദ്യുതി മുടക്കത്തിന് പുറമേ പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍...

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം SHOയ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ

0
കൊച്ചി: സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി അന്‍സിബ...

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....