കരിപ്പൂര്‍ – അബുദാബി വിമാനത്തിന് ബോംബ് ഭീഷണി ; ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്ക് പോകേണ്ട എയര്‍ അറേബ്യ വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം അയച്ച ആള്‍ അറസ്റ്റില്‍. പാലക്കാട് അനങ്ങനാടി കോതകുറിശ്ശി ഓവിങ്ങല്‍ വീട്ടില്‍ മുഹമ്മദ് ഇജാസി (26) നെയാണ് കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 5.10നാണ് പ്രതിയുടെ ഇമെയില്‍ അക്കൗണ്ടില്‍ നിന്നും എയര്‍പോര്‍ട്ട് ഡയറക്ടറുടെ ഇമെയിലിലേക്ക് ഭീഷണി സന്ദേശം എത്തിയത്. എയര്‍പോര്‍ട്ട് അധികൃതര്‍ കരിപ്പൂര്‍ പോലീസിന് പരാതി നല്‍കുകയും തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ”അബുദാബി വിമാനം നിങ്ങള്‍ കാന്‍സല്‍ ചെയ്യണം അല്ലെങ്കില്‍ വിമാനം പൂര്‍ണമായും തകരും. വിമാനത്തിനകത്തുള്ള മുഴുവന്‍ യാത്രക്കാരുടെയും കുടുംബങ്ങളോട് നിങ്ങള്‍ മറുപടി പറയേണ്ടി വരും. അതുകൊണ്ട് നിങ്ങള്‍ വിമാനം അടുത്ത ദിവസത്തേക്ക് ഷെഡ്യൂള്‍ ചെയ്യണമെന്നുമായിരുന്നു ഭീഷണി സന്ദേശം” സ്വന്തം മൊബൈല്‍ ഫോണില്‍ നിന്ന് തന്നെയാണ് ഇയാള്‍ ഭീഷണി സന്ദേശം അയച്ചത്. ഇന്ന് രാവിലെയാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി മഞ്ചേരി സബ് ജയിലില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിൽ അങ്കണവാടി കം ക്രഷ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

0
കോന്നി : ഐ.സി.ഡി.എസ് കോന്നി അഡീഷണൽ പദ്ധതിയിൽ മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിൽ...

കോൺഗ്രസ് പ്രസിഡന്റിനെതിരായ അധിക്ഷേപം : പത്തനംതിട്ടയില്‍ നാളെ പ്രതിഷേധ മാർച്ചും യോഗവും

0
പത്തനംതിട്ട : ഉത്തരാഖണ്ഡിലെ ഹരിദ്ധ്വാനിയിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച...

കെഎസ്ആർടിസി ബസിന് നേരെ ഉണ്ടായ മുട്ടയേറ് ഗൗരവത്തോടെ കാണുന്നു; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

0
ബെംഗളൂരു : ബെംഗളൂരു സിറ്റിയോടു ചേര്‍ന്നിട്ടുളള ബിഡദിയില്‍ കെഎസ്ആര്‍ടിസി ബസ്സിനു നേരെ...