റാന്നി: ചെത്തോങ്കര-അത്തിക്കയം റോഡിലെ കക്കുടുമൺ ജംഗ്ഷനിലുള്ള കാത്തിരിപ്പ് കേന്ദ്രത്തിനു മുൻവശം ഇന്റർലോക്ക് പാകുന്നത് തടഞ്ഞ് വനം വകുപ്പ് അധികൃതർ. പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന റോഡ് വികസന പ്രവർത്തികൾക്കായി സ്ഥലത്ത് ഇന്റർലോക്ക് പാകുന്ന ജോലികൾ ആരംഭിക്കാൻ തുടങ്ങിയപ്പോഴാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇവിടെ നിർമ്മാണം നടത്തണമെങ്കിൽ വനം വകുപ്പിൻ്റെ ഉന്നത വൃത്തങ്ങളിൽ നിന്നും അനുമതി വാങ്ങണം എന്ന് അറിയിച്ചു ജോലികൾ തടഞ്ഞത്. ഇതിനു പിന്നാലെ കരാറുകാർ ജോലിക്കാരെ ഇവിടെ നിന്നും മാറ്റുകയും ഇന്റർലോക്ക് സ്ഥാപിക്കുന്ന ജോലികൾ നിർത്തി വെയ്ക്കുകയും ചെയ്തു. കാത്തിരിപ്പ് കേന്ദ്രം വനം വകുപ്പിൻ്റെ സ്ഥലത്താണെങ്കിലും റോഡിനോട് ചേർന്നുള്ള ഭാഗമാണ് ഇന്റർലോക്ക് സ്ഥാപിക്കാനൊരുങ്ങിയത്. ദിവസവും നിരവധി ആളുകൾ ബസ്സ് കയറാനും മറ്റും ഉപയോഗിക്കുന്ന കാത്തിരിപ്പ് കേന്ദ്രത്തിനു മുൻ വശം മഴ പെയ്താൽ ചെളിക്കുണ്ടാകുന്ന അവസ്ഥയിലാണ്. ഇതിനു പരിഹാരമാകാവുന്ന പ്രവർത്തിയാണ് വനംവകുപ്പ് തർക്കം ഉന്നയിച്ച് ഇല്ലാതാക്കിയത്. വിഷയത്തിൽ ജന പ്രതിനിധികൾ അടിയന്തരമായി ഇടപെട്ട് ശ്വാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1