പി.ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം ; 2 കോടി രൂപ മുഖ്യമന്ത്രി കൈമാറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാരിസ് ഒളിമ്പിക്സ്‌സിൽ വെങ്കലനേട്ടം ആവർത്തിച്ച ഇന്ത്യൻ ഹോക്കി താരം പി. ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാരിൻ്റെ ആവേശോജ്വല സ്വീകരണം. തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സർക്കാർ പ്രഖ്യാപിച്ച രണ്ട് കോടി രൂപ പാരിതോഷികം മുഖ്യമന്ത്രി കൈമാറി. കൂടാതെ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ അഞ്ച് കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകിയ ഉത്തരവും വേദിയിൽ കൈമാറി. മാനവീയം വീഥിയിൽ നിന്ന് ഘോഷയാത്രയോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും വെങ്കല മെഡൽ നേടിയ പി ആർ ശ്രീജേഷിന് ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്. മാനവീയം വീഥിയിൽ നിന്ന് തുറന്ന ജീപ്പിൽ ഘോഷയാത്രയായി ജിമ്മി ജോർജ് സ്റ്റേഡിയത്തിലേക്കെത്തി. തുടർന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കായിക മന്ത്രിയും ചേർന്ന സ്വീകരിച്ചു.

ഇന്ത്യൻ ഹോക്കിയുടെ തിരിച്ചുവരവിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് പി ആർ ശ്രീജേഷെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടീം പ്രതിസന്ധിയിലായ അവസരങ്ങളിൽ ഗംഭീര പ്രകടനങ്ങളിലൂടെ ടീമിനെ വിജയിപ്പിക്കാനും സഹതാരങ്ങൾക്ക് പ്രചോദനമാകാനും ശ്രീജേഷന് കഴിഞ്ഞെന്നും ഈ മികവ് കൊണ്ടാണ് 18 വർഷം ദേശീയ ടീമിൽ പ്രധാന കളിക്കാരനായി നിലനിൽക്കാൻ അദ്ദേഹത്തിന് സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഹോക്കിയിലെ എക്കാലത്തെയും മികച്ച ഗോൾ കീപ്പറാണ് ശ്രീജേഷെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...